അബൂദബി: അഡ്നോക് അബൂദബി മാരത്തണില്‍ ജേതാവാകുന്ന ആദ്യ ഇത്യോപ്യന്‍ പൗരനായി ചാല കെതിമ റഗാസ. വനിത വിഭാഗത്തില്‍ കെനിയയുടെ കാതറിന് റെലിന്‍ അമനാങ്ങോലെയും ജേതാവായി. 42.2 കിലോമീറ്റര്‍ ദൂരം രണ്ട് മണിക്കൂര്‍ ആറ് മിനിറ്റ് 16 സെക്കന്‍ഡ് കൊണ്ടാണ് റഗാസ പൂര്‍ത്തിയാക്കിയത്. മികച്ച വ്യക്തിഗത സമയത്തിനേക്കാള്‍ അഞ്ച് സെക്കന്‍ഡ് പിന്നിലായാണ് റഗാസ അബൂദബിയില്‍ ഫിനിഷ് ചെയ്തത്. അബൂദബി മാരത്തണിലെ മികച്ച ആറാമത്തെ സമയമാണ് റഗാസയുടേതെന്ന് സംഘാടകര്‍ അറിയിച്ചു.
2019ല്‍ കെനിയയുടെ റ്യൂബന്‍ കിപിയേഗോ കുറിച്ച 02.04.40 ആണ് അബൂദബി മാരത്തണിലെ ഏറ്റവും മികച്ച സമയം. ജിബൂതിയില്‍ നിന്നുള്ള ഇബ്രാഹിം ബൗത് 17 സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ റഗാസക്കു പിന്നില്‍ രണ്ടാമനായി ഫിനിഷ് ചെയ്തു. 02.06.47 എന്ന സമയത്തില്‍ കെനിയക്കാരനായ വില്‍ഫ്രഡ് കീഗന്‍ മൂന്നാം സ്ഥാനത്തെത്തി. 2.20.34 എന്ന സമയത്തിലാണ് കെനിയയുടെ അമനാങ്ങോലെ അബൂദബി മാരത്തണിലെ വനിത വിഭാഗം ചാമ്പ്യനായത്. എരിത്രിയയുടെ ഡോല്ഷി ടെസ്ഫു, കെനിയയുടെ ഔറിലിയ കിപ്തൂയി എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. മാരത്തണ്‍ റിലേ, 10 കിലോമീറ്റര്‍, 5 കിലോമീറ്റര്‍, 2.5 കിലോമീറ്റര്‍, 10 കിലോമീറ്റര്‍ വീല്‍ചെയര്‍ ഓട്ടം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി നടന്ന പരിപാടിയില്‍ 33,000ത്തിലേറെ പേര് പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.