ദുബൈ: അത്യാധുനിക സാങ്കേതികവിദ്യകളും ഉപകരണങ്ങളുമുള്ള നൂതന വാഹനങ്ങള്‍ ഉള്‍പ്പെടുത്തി നാഷണല്‍ ആംബുലന്‍സിന്റെ വാഹനനിര വിപുലീകരിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങള്‍ നേരിടുന്നതിന് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് വാഹനങ്ങള്‍ രൂപകല്പന ചെയ്തത്.
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ സുഗമമായി എത്തിച്ചേരാനും സേവനങ്ങള്‍ ലഭ്യമാക്കാനും പുതിയ വാഹനങ്ങള്‍ക്ക് കഴിയും. അടിയന്തര സാഹചര്യങ്ങളില്‍ അതിവേഗം പ്രതികരണം ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് നാഷണല്‍ ആംബുലന്‍സ് സംഘത്തോട് നാഷണല്‍ ഗാര്‍ഡ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഹംദാന്‍ അഹമ്മദ് അല്‍ സെയൂദി നിര്‍ദ്ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.