എ​ക്​​സ്​​പോ അ​ൽ ദൈ​ദി​ൽ ആ​രം​ഭി​ച്ച അ​ൽ​ദൈ​ദ്​ ഇ​ൗത്ത​പ്പ​ഴ മേ​ള​യു​ടെ പു​തി​യ എ​ഡി​ഷ​ൻ ഷാ​ർ​ജ ചേം​ബ​ർ ഓ​ഫ്​ കൊ​മേ​ഴ്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്​​ട്രി ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ല്ല സു​ൽ​ത്താ​ൻ

അ​ൽ ഉ​വൈ​സ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

അ​ൽ ദൈ​ദ്​ ഇ​ൗത്ത​പ്പ​ഴ മേ​ള​ക്ക്​ തു​ട​ക്കം

ഷാ​ർ​ജ: യു.​എ.​ഇ​യി​ലെ പ്ര​ധാ​ന കാ​ർ​ഷി​ക മേ​ള​ക​ളി​ൽ ഒ​ന്നാ​യി അ​റി​യ​പ്പെ​ടു​ന്ന അ​ൽ​ദൈ​ദ്​ ഇ​ൗത്ത​പ്പ​ഴ മേ​ള​യു​ടെ പു​തി​യ എ​ഡി​ഷ​ന്​ എ​ക്​​സ്​​പോ അ​ൽ ദൈ​ദി​ൽ തു​ട​ക്ക​മാ​യി.

ഒ​ക്​​ടോ​ബ​ർ നാ​ല്​ മു​ത​ൽ ആ​റു വ​രെ മൂ​ന്നു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന മേ​ള​യി​ൽ ഇ​ൗത്ത​പ്പ​ഴ​ങ്ങ​ളു​ടെ വി​വി​ധ വ​ക​ഭേ​ദ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. ഷാ​ർ​ജ ചേം​ബ​ർ ഓ​ഫ്​ കൊ​മേ​ഴ്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്​​ട്രി (എ​സ്.​സി.​സി.​ഐ) സം​ഘ​ടി​പ്പി​ക്കു​ന്ന മേ​ള​യി​ൽ ഈ​ത്ത​പ്പ​ഴ ഉ​ത്​​പ​ദാ​ക​ർ, ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ, ക​ർ​ഷ​ക​ർ, യു.​എ.​ഇ​യി​ലു​ട​നീ​ള​മു​ള്ള ഇ​ൗത്ത​പ്പ​ന കൃ​ഷി ഉ​ട​മ​ക​ൾ, ഈ​ത്ത​പ്പ​ന കൃ​ഷി​യി​ൽ സ​ജീ​വ​മാ​യി​ട്ടു​ള​ള സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ർ പ​​ങ്കെ​ടു​ക്കും. എ​സ്.​സി.​സി.​ഐ ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ല്ല സു​ൽ​ത്താ​ൻ അ​ൽ ഉ​വൈ​സ്​ മേ​ള​യു​ടെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. നി​ര​വ​ധി മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും ച​ട​ങ്ങി​ൽ പ​​​ങ്കെ​ടു​ത്തു. ഉ​ദ്​​ഘാ​ട​ന ശേ​ഷം അ​ഥി​തി​ക​ൾ എ​ക്സി​ബി​ഷ​ൻ സ്റ്റാ​ളു​ക​ളി​ൽ സ​ന്ദ​ർ​ശി​ച്ച്​ വി​വി​ധ ഈ​ത്ത​പ്പ​ഴ ഉ​ത്​​പ​ന്ന​ങ്ങ​ളും പൈ​തൃ​ക​മാ​യ സം​സ്കാ​ര​ത്തെ പ്ര​തി​ഫ​ലി​ക്കു​ന്ന മ​റ്റ്​ ഉ​ത്​​പ​ന്ന​ങ്ങ​ളും ​നോ​ക്കി​ക്ക​ണ്ടു.

പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ച്ച് കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ പു​രോ​ഗ​തി​യി​ലും ഭ​ക്ഷ്യ സ്വ​യം​പ​ര്യാ​പ്ത​ത​യെ പി​ന്തു​ണ​യ്ക്കു​ന്ന​തി​ലും ഫെ​സ്റ്റി​വ​ലി​ന്‍റെ പ​ങ്ക് വ​ലു​താ​ണെ​ന്ന്​ അ​ൽ ഒ​വൈ​സ് പ​റ​ഞ്ഞു. മേ​ള​യോ​ട​നു​ബ​ന്ധി​ച്ച്​ പ്രാ​ദേ​ശി​ക ക​ർ​ഷ​ക​ർ​ക്കാ​യു​ള്ള വി​വി​ധ മ​ത്സ​ര​ങ്ങ​ൾ, പ​ര​മ്പ​രാ​ഗ​ത​മാ​യ പ്ര​ക​ട​ന​ങ്ങ​ൾ, ലേ​ലം എ​ന്നി​വ​യും ന​ട​ക്കും. യു.​എ.​ഇ​യി​ലു​ട​നീ​ള​മു​ള്ള ഏ​റ്റ​വും മു​ന്തി​യ ഇ​നം ഈ​ത്ത​പ്പ​ഴ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന മേ​ള​യു​ടെ സ​ന്ദ​ർ​ശ​ന സ​മ​യം ദി​വ​സ​വും രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കി​ട്ട്​ ഒ​മ്പ​തു വ​രെ​യാ​ണ്.

Tags:    
News Summary - Al dhaid date event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.