ഉമ്മുൽ ഇമാറാത്ത്​ പാർക്ക്

പാർക്ക്​ മാർക്കറ്റ്: നാലാം സീസണിനായി ഒരുങ്ങി ഉമ്മുൽ ഇമാറാത്ത്​ പാർക്ക്​

അബൂദബി: ഈ മാസം 18ന്​ ആരംഭിക്കുന്ന പാർക്ക്​ മാർക്കറ്റ്​ നാല്​ സീസണിനായി തയ്യാറെടുത്ത്​ ഉമ്മുൽ ഇമാറാത്ത്​ പാർക്ക്​. 40ലിധികം ചെറുകിട, ഇടത്തരം സംരംഭകർ ഇത്തവണ മേളയിൽ പ​ങ്കെടുക്കും. രാജ്യത്തെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള മികച്ച പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്ത്​ പ്രാദേശികമായ സംരംഭകത്വത്തെ പിന്തുണക്കുകയാണ് മേളയുടെ​ ലക്ഷ്യം.

എല്ലാ വെള്ളി, ശനി ദിവസങ്ങളിലും വൈകിട്ട്​ നാല്​ രാത്രി 10 വരെയാണ്​ സന്ദർശന സമയം. പല ഭാഗങ്ങളിൽ നിന്നുള്ള പ്രാദേശിക കച്ചടക്കാർ പ​ങ്കെടുക്കുന്ന മേളയിൽ വിവിധ തരം കരകൗശല വസ്തുക്കൾ, വൈവിധ്യമാർന്ന ഭക്ഷ്യവസ്തുക്കൾ എന്നിവ പ്രദർശിപ്പിക്കും. വൈകുന്നേരങ്ങളിൽ കുടുംബ സമേതം സന്ദർശിക്കുന്നതിന്​ അനുയോജ്യമായ ഇടമാണ് ഉമ്മുൽ ഇമാറാത്ത്​ പാർക്ക്​​. സ്തനാർബുദ ബോധവൽക്കരണ മാസത്തോട് അനുബന്ധിച്ച് ഇത്തവണ ഉമ്മുൽ ഇമറാത്ത് പാർക്ക് ഒക്ടോബറിലുടനീളം പിങ്ക് നിറത്തിൽ ലാൻഡ്‌മാർക്കുകൾ പ്രകാശിപ്പിക്കുകയും അവബോധം പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും.

‘സെഹ’യുടെ പങ്കാളിത്തത്തോടെ നടത്തുന്ന പാർക്ക് ഒക്ടോബർ 17 മുതൽ 19 വരെ സൗജന്യ മാമോഗ്രാം വാഗ്‌ദാനം ചെയ്യുകയും സമൂഹങ്ങൾ തമ്മിലുള്ള ഇടപഴകൽ പ്രോത്സാഹിപ്പിക്കുന്നതിനായി വാക്കത്തോൺ, ഹെൽത്ത് സ്‌ക്രീനിങ്​, വർക്ക്‌ഷോപ്പുകൾ എന്നിവ നടത്തുകയും ചെയ്യും.

Tags:    
News Summary - Park Market: Ummul Emarat Park is ready for the fourth season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.