അ​ൽ ഐ​ൻ എ​ഫ്‌.​സി ക്ല​ബി​ന്‍റെ മെ​ഡി​ക്ക​ൽ പ​ങ്കാ​ളി​യാ​യ ബു​ർ​ജീ​ൽ സ്ഥാ​പ​ക​ൻ ഡോ. ​ഷം​ഷീ​ർ വ​യ​ലി​ൽ യു.​എ.​ഇ പ്ര​സി​ഡ​ന്‍റി​ന്​ ആ​ശം​സ നേ​രു​ന്നു

എ.​എ​ഫ്‌.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ് വി​ജ​യം: അ​ൽ ഐ​ൻ എ​ഫ്‌.​സി​ക്ക്​ പ്ര​സി​ഡ​ന്‍റി​ന്‍റെ സ്വീ​ക​ര​ണം

അ​ബൂ​ദ​ബി: 2024ലെ ​എ.​എ​ഫ്‌.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ യു.​എ.​ഇ​ക്ക് അ​ഭി​മാ​ന​വി​ജ​യം സ​മ്മാ​നി​ച്ച അ​ൽ ഐ​ൻ ഫു​ട്‌​ബാ​ൾ ടീ​മി​നെ​യും പി​ന്ന​ണി പ്ര​വ​ർ​ത്ത​ക​രെ​യും ആ​ദ​രി​ച്ച് പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ.

അ​ബൂ​ദ​ബി ഖ​സ​ർ അ​ൽ ബ​ഹ​റി​ലാ​ണ് പ്ര​ത്യേ​ക സ്വീ​ക​ര​ണം ഒ​രു​ക്കി​യ​ത്. ടീ​മി​ലെ ക​ളി​ക്കാ​രെ​യും പി​ന്ന​ണി പ്ര​വ​ർ​ത്ത​ക​രെ​യും ച​രി​ത്ര നേ​ട്ട​ത്തി​ന് അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. ടൂ​ർ​ണ​മെ​ന്‍റി​ലു​ട​നീ​ള​മു​ള്ള ടീ​മി​ന്‍റെ അ​സാ​ധാ​ര​ണ​മാ​യ പ്ര​ക​ട​ന​ത്തെ​യും യു.​എ.​ഇ​യെ പ്ര​തി​നി​ധാ​നം​ചെ​യ്ത് വി​ജ​യം കൈ​വ​രി​ക്കാ​ൻ കാ​ര​ണ​മാ​യ പ​രി​ശ്ര​മ​ങ്ങ​ളെ​യും അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു.

ക​ളി​ക്കാ​ർ, ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ, ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, സ്പോ​ൺ​സ​ർ​മാ​ർ എ​ന്നി​വ​രാ​ണ് സ്വീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ക്ല​ബി​ന്‍റെ മെ​ഡി​ക്ക​ൽ പ​ങ്കാ​ളി​യാ​യ ബു​ർ​ജീ​ലി​ന്‍റെ സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ ഡോ. ​ഷം​ഷീ​ർ വ​യ​ലി​ലും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. അ​ബൂ​ദ​ബി ഉ​പ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ ഹ​സ്സ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ന​ട​ക്ക​മു​ള്ള പ്ര​മു​ഖ​രും ടീ​മി​നെ അ​ഭി​ന​ന്ദി​ക്കാ​നാ​യി എ​ത്തി.

Tags:    
News Summary - AFC Champions League success: President congratulate Al Ain FC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.