റെയിൽവേയെ കടത്തിവെട്ടി എയർ ഇന്ത്യ; വിമാനം വൈകിയത് 32 മണിക്കൂർ

ദുബൈ: ഏറ്റവും വൈകി പുറപ്പെടുന്നവരെ ഇന്ത്യൻ റെയിൽവേയോടാണ് നമ്മൾ ഉപമിക്കാറ്. എന്നാൽ അതിനെയും കടത്തി വെട്ടിയി രിക്കുകയാണ് എയർ ഇന്ത്യ. ശനിയാഴ്ച ഉച്ചക്ക് ഒന്നരക്ക് ദുബൈയില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത് യ എ.െഎ 934 വിമാനം 32 മണിക്കൂറിലേറെയാണ് വൈകിയത്. സ്കൂൾ അവധിക്ക് നാട്ടിൽ പോകുന്നവർ മുതൽ അടിയന്തിര ആവശ്യത്തിന് വലിയ നിരക്കിൽ ടിക്കറ്റെടുത്ത് എത്തിയവർ വരെയുള്ള മുന്നൂറോളം യാത്രക്കാൻ വമ്പൻ കുരുക്കിലാണ് പെട്ടത്.

Full View

ബോർഡിങ് പാസ് നൽകി പുറപ്പെടാൻ ഒരു മണിക്കൂർ ബാക്കി നിൽക്കെയാണ് സാേങ്കതിക തകരാറു മൂലം വിമാനം വൈകുന്ന കാര്യം അധികൃതർ വ്യക്തമാക്കുന്നത്. തുടർന്ന് യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയെങ്കിലും എപ്പോൾ പുറപ്പെടാനാവുമെന്ന കാര്യത്തിൽ മറുപടിയൊന്നും നൽകിയില്ല. 24 മണിക്കൂർ കഴിഞ്ഞിട്ടും ഒരു നടപടിയുമില്ലെന്ന് കണ്ടതോടെ യാത്രക്കാർ ബഹളം വെക്കുവാനും തുടങ്ങി. വസ്ത്രങ്ങൾ, മരുന്നുകൾ എന്നിവയെല്ലാം ലഗേജിൽ വിട്ടിരുന്ന യാത്രക്കാർ ഇവ ലഭിക്കാതെ പ്രയാസപ്പെട്ടു.

ഒടുവിൽ വിഷയം വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയുമായി ചർച്ച നടത്തിയെന്നും വൈകീട്ട് ഏഴരക്ക് വിമാനം പുറപ്പെടുമെന്നും വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ട്വീറ്റ് ചെയ്തു. എന്നാൽ ഏഴര മണി സമയത്തും ടെർമിനലിലേക്ക് ബസും കാത്ത് നിൽക്കുകയായിരുന്നു യാത്രക്കാർ. ഒമ്പതരയോടെ പുറപ്പെടുമെന്ന അനൗദ്യോഗിക മറുപടിയാണ് പിന്നീട് ലഭിച്ചത്.

അതേ സമയം അടിയന്തിരമായി യാത്ര ചെയ്യേണ്ടിയിരുന്ന 30 പേർക്ക് മറ്റു വിമാനങ്ങളിൽ സൗകര്യമൊരുക്കിയെന്നും കാൻസൽ ചെയ്തവർക്ക് ടിക്കറ്റ് തുക മടക്കി നൽകിയെന്നും എയർ ഇന്ത്യ അധികൃതർ പറയുന്നു.

Tags:    
News Summary - Air India Flight delay Sharjah-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.