ദുബൈ: പൂർണമായും വാക്സിനെടുത്ത ജീവനക്കാരുമായി എയർഇന്ത്യ എക്സ്പ്രസ് വിമാനം ദുബൈയിലെത്തി. ആദ്യമായാണ് ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര വിമാനം പൂർണമായും വാക്സിനെടുത്ത ജീവനക്കാരുമായി വിദേശത്തേക്കു പറക്കുന്നത്.
ഡൽഹിയിൽ നിന്ന് രാവിലെ 10.40ന് പുറപ്പെട്ട വിമാനത്തിലെ പൈലറ്റുമാരും ക്യാബിൻ ക്രൂവും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരുന്നു. ഡൽഹി- ദുബൈ- ജയ്പൂർ- ഡൽഹി വിമാനത്തിലാണ് ഇവർ യാത്ര ചെയ്തത്.
ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് യാത്രാവിലക്കുണ്ടെങ്കിലും ഇവിടെ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവർക്കായാണ് വിമാനം എത്തിയത്. ഡി.ആർ. ഗുപ്ത, അശോക് കുമാർ നായിക് എന്നിവർ ക്യാപ്റ്റൻമാരായ വിമാനത്തിൽ വെങ്കിട് കെല്ല, പ്രവീൺ ചന്ദ്ര, പ്രവീൺ ചോഗൽ, മനീഷ കാംെബ്ല എന്നിവരുമുണ്ടായിരുന്നു. എല്ലാവരും രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയവരാണ്. ദുബൈയിലെത്തിയ ഇവർ ജയ്പൂർ വഴി ഡൽഹിയിലേക്ക് യാത്രക്കാരുമായി പറക്കും.
നേരത്തെ എമിറേറ്റ്സ് വിമാനം യു.എ.ഇയിൽ നിന്ന് പൂർണമായും വാക്സിനെടുത്ത ജീവനക്കാരും യാത്രക്കാരുമായി പറന്നിരുന്നു. ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ മുഖ്യമാണെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.