Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപൂർണമായും...

പൂർണമായും വാക്​സിനെടുത്ത ജീവനക്കാരുമായി എയർ ഇന്ത്യ വിമാനം ദുബൈയിൽ

text_fields
bookmark_border
പൂർണമായും വാക്​സിനെടുത്ത ജീവനക്കാരുമായി എയർ ഇന്ത്യ വിമാനം ദുബൈയിൽ
cancel
camera_alt

വാക്​സിനെടുത്ത ജീവനക്കാർ വിമാനത്തിൽ 

ദുബൈ: പൂർണമായും വാക്​സിനെടുത്ത ജീവനക്കാരുമായി എയർഇന്ത്യ എക്​സ്​പ്രസ്​ വിമാനം ദുബൈയിലെത്തി. ആദ്യമായാണ്​ ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര വിമാനം പൂർണമായും വാക്​സിനെടുത്ത ജീവനക്കാരുമായി വിദേശത്തേക്കു​ പറക്കുന്നത്​.

ഡൽഹിയിൽ നിന്ന്​ രാവിലെ 10.40ന്​ പുറപ്പെട്ട വിമാനത്തിലെ പൈലറ്റുമാരും ക്യാബിൻ ക്രൂവും രണ്ട്​ ഡോസ്​ വാക്​സിനും സ്വീകരിച്ചിരുന്നു. ഡൽഹി- ദുബൈ- ജയ്​പൂർ- ഡൽഹി വിമാനത്തിലാണ്​ ഇവർ യാത്ര ചെയ്​തത്​.

ഇന്ത്യയിൽ നിന്ന്​ യു.എ.ഇയിലേക്ക്​ യാത്രാവിലക്കുണ്ടെങ്കിലും ഇവിടെ നിന്ന്​ നാട്ടിലേക്ക്​ മടങ്ങുന്നവർക്കായാണ്​ വിമാനം എത്തിയത്​. ഡി.ആർ. ഗുപ്​ത, അശോക്​ കുമാർ നായിക്​ എന്നിവർ ക്യാപ്​റ്റൻമാരായ വിമാനത്തിൽ വെങ്കിട്​ കെല്ല, പ്രവീൺ ചന്ദ്ര, പ്രവീൺ ചോഗൽ, മനീഷ കാം​െബ്ല എന്നിവരുമുണ്ടായിരുന്നു. എല്ലാവരും രണ്ട്​ ഡോസ്​ വാക്​സിനേഷൻ പൂർത്തിയാക്കിയവരാണ്​. ദുബൈയിലെത്തിയ ഇവർ ജയ്​പൂർ വഴി ഡൽഹിയിലേക്ക്​ യാത്രക്കാരുമായി പറക്കും.

നേരത്തെ എമിറേറ്റ്​സ്​ വിമാനം യു.എ.ഇയിൽ നിന്ന്​ പൂർണമായും വാക്​സിനെടുത്ത ജീവനക്കാരും യാത്രക്കാരുമായി പറന്നിരുന്നു. ജീവനക്കാരുടെയും യാ​ത്രക്കാരുടെയും സുരക്ഷ മുഖ്യമാണെന്ന്​ എയർലൈൻ അധികൃതർ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Air India flight
News Summary - Air India flight to Dubai with fully vaccinated staff
Next Story