ഷാനിഫ
ദുബൈ: യു.എ.ഇയിലേക്ക് യാത്രചെയ്യാൻ അനുമതിയില്ലെന്ന കാരണത്താൽ എയർ ഇന്ത്യ എക്സ്പ്രസ് യാത്ര നിഷേധിച്ച യാത്രക്കാരി മണിക്കൂറുകൾക്കുള്ളിൽ ൈഫ്ല ദുബൈ വിമാനത്തിൽ ദുബൈയിലെത്തി. യാത്രക്കാർക്ക് അകാരണമായി എയർ ഇന്ത്യ യാത്ര നിഷേധിക്കുന്നു എന്ന ആരോപണം നിലനിൽക്കവെയാണ് സംഭവം.
കൊടുങ്ങല്ലൂർ സ്വദേശി ഷാനിഫക്ക് ദുബൈയിലേക്ക് വരാനുള്ള എല്ലാ രേഖകളും കൈവശമുണ്ടായിരുന്നു. ടിക്കറ്റ്, 96 മണിക്കൂറിനുള്ളിലെ കോവിഡ് പരിശോധനഫലം, ജി.ഡി.എഫ്.ആർ.എയുടെ അനുമതി ഉൾപ്പെെട എല്ലാ കടലാസുകളുമായാണ് കൊച്ചി വിമാനത്താവളത്തിൽ എത്തിയത്. എന്നാൽ, യു.എ.ഇ എ.പി.ഐ സെൻററിെൻറ അനുമതിയില്ല എന്ന കാരണംപറഞ്ഞ് ഇവരുടെ യാത്ര വിലക്കുകയായിരുന്നു. ഇങ്ങനൊരു രേഖയുടെ ആവശ്യമില്ലെന്ന് പറഞ്ഞെങ്കിലും അവർ ചെവിക്കൊണ്ടില്ല. ഇതേതുടർന്ന് ൈഫ്ല ദുബൈ വിമാനത്തിൽ ടിക്കെറ്റടുത്ത് യാത്ര ചെയ്യുകയായിരുന്നു. കോവിഡ് പരിശോധന ഫലത്തിെൻറ 96 മണിക്കൂർ കാലാവധി കഴിയുന്നതിന് മുമ്പ് ഇവർക്ക് ദുബൈയിൽ വിമാനമിറങ്ങാനായി. ഉമ്മുൽഖുവൈനിലുള്ള ഭർത്താവ് മുഹമ്മദ് ഇബ്രാഹിമിെൻറയും മകെൻറയും അടുത്തേക്ക് പുറപ്പെട്ടതാണ് ഷാനിഫ. ൈഫ്ല ദുബൈക്കില്ലാത്ത തടസ്സം എയർ ഇന്ത്യ എക്സ്പ്രസിന് മാത്രം എങ്ങനെയുണ്ടായി എന്നാണ് ഇവരുടെ ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.