കോഴിക്കോട്​ വിമാനത്താവളത്തിൽ നിന്ന്​ മടങ്ങാനൊരുങ്ങുന്ന സുബ്​ഹാൻ ബിൻ ഇംതിയാസ്​

ഐ.സി.എ അനുമതിയുള്ളവർക്കും വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ യാത്രാവിലക്ക്​

ദുബൈ: യു.എ.ഇ സർക്കാർ നിശ്​ചയിച്ച അനുമതിയുമായി​ യാത്രചെയ്യാൻ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ എത്തിയവർക്ക്​ എയർ ഇന്ത്യ എക്​സ്​പ്രസി​െൻറ വിലക്ക്​. യു.എ.ഇ ഫെഡറൽ അതോറിറ്റിയുടെ (ഐ.സി.എ) അനുമതിയുമായി ഷാർജയിലേക്ക്​ യാത്ര​െചയ്യൊനെത്തിയ 17 പേരെ ചൊവ്വാഴ്​ച കോഴിക്കോട്​ വിമാനത്താവളത്തിൽ നിന്ന്​ മടക്കി അയച്ചു. ഒരാഴ്​ചക്കിടെ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നിന്ന്​ നിരവധി പേരെയാണ്​ ഇത്തരത്തിൽ തിരിച്ചയച്ചത്​​. അതേസമയം, മടങ്ങിയ യാത്രക്കാർ മണിക്കൂറുകൾക്കുള്ളിൽ എമിറേറ്റ്​സ്​, ​ൈഫ്ല ദുബൈ വിമാനങ്ങളിൽ യു.എ.ഇയിൽ എത്തുന്നുമുണ്ട്​.

അഡ്വാൻസ്​ഡ്​ പാസഞ്ചർ ഇൻഫർമോഷൻ (എ.പി.ഐ) അനുമതി വേണമെന്ന പുതിയ കാരണം നിരത്തിയാണ്​ എയർ ഇന്ത്യ യാത്രക്കാരെ വിലക്കുന്നത്​. എന്നാൽ, ഈ അനുമതി ലഭിക്കാൻ എന്താണ്​ ചെയ്യേണ്ടതെന്നോ എവിടെയാണ്​ പരിശോധിക്കേണ്ടതെന്നോ എയർ ഇന്ത്യ ഉദ്യോഗസ്​ഥർക്ക്​ പോലും അറിയില്ല. ടിക്കറ്റെടുത്ത്​ വിമാനത്താവളത്തിൽ എത്തു​േമ്പാഴാണ്​ എ.പി.ഐ എന്ന വാക്കുപോലും യാത്രക്കാർ കേൾക്കുന്നത്​. ഇങ്ങനെ യാത്ര മുടങ്ങുന്നവർക്ക്​ ടിക്കറ്റ്​ റീ ഫണ്ടും നൽകുന്നില്ല. ഐ.സി.എയുടെ സൈറ്റിൽ രജിസ്​റ്റർ ചെയ്​ത്​ ഗ്രീൻ ടിക്​ ലഭിച്ചാൽ യാത്രചെയ്യാം എന്നാണ് യു.എ.ഇ അധികൃതർ വ്യക്​തമാക്കിയിരിക്കുന്നത്​. ഇത്തരത്തിൽ ഗ്രീൻ ടിക്കുമായി എത്തിയവരെയാണ്​ ​സാ​ങ്കേതിക കാരണം പറഞ്ഞ്​ മടക്കുന്നത്​. ടിക്കറ്റ്​ ബുക്ക്​ ചെയ്യുന്ന സമ​യത്തോ എയർ ഇന്ത്യയുടെ വെബ്​സൈറ്റുകളിലോ എ.പി.ഐ അനുമതിയുടെ കാര്യം പറയുന്നില്ല. മറ്റ്​ വിമാനക്കമ്പനികൾക്കില്ലാത്ത അനുമതി എയർ ഇന്ത്യ മാത്രം ചോദിക്കുന്നതി​െൻറ കാരണം അറിയില്ലെന്ന്​ ഗൾഫ്​ വിങ്​സ്​ ട്രാവൽ ഏജൻസി ജനറൽ മാനേജർ സറീന അൻസാരി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും ഇത്തരം പ്രശ്​നങ്ങൾ യാത്രക്കാർക്കുണ്ടായിരുന്നു. അവരെ എമിറേറ്റ്​സ്​ വിമാനത്തിൽ യു.എ.ഇയിൽ എത്തിച്ചു. ഓ​ട്ടോമാറ്റിക്കായി സിസ്​റ്റത്തിൽ വരുന്ന മെസേജി​െൻറ പേരിലാണ്​ യാത്രവിലക്കുന്നത്​. ഈ സാ​ങ്കേതിക പ്രശ്​നം പരിഹരിക്കാൻ ശ്രമിക്കുന്നതിന്​ പകരം യാത്രക്കാരെ വിലക്കുന്ന നിലപാടാണ്​ എയർഇന്ത്യ എക്​സ്​പ്രസ്​ അധികൃതർ സ്വീകരിക്കുന്നതെന്നും സറീന ചൂണ്ടിക്കാണിച്ചു.

യു.എ.ഇയിൽ നിന്ന്​ അനുമതി ലഭിക്കാത്തതാണ്​ പ്രശ്​നമെന്നാണ്​ വിമാനത്താവളത്തിലെ എയർഇന്ത്യ ഉദ്യോഗസ്​ഥർ പറയുന്നത്​. എന്നാൽ, യു.എ.ഇയിലെ എമിഗ്രേഷനിൽ അന്വേഷിച്ചപ്പോൾ അവിടെ നിന്നുള്ള പ്രശ്​നമല്ലെന്നാണ്​ പറയുന്നത്​. കഴിഞ്ഞ ദിവസം കൊച്ചി വിമാനത്താവളത്തിൽ നിന്നും ഇതേ കാരണം പറഞ്ഞ്​ യാത്ര നിഷേധിച്ചിരുന്നു. മണിക്കൂറുകൾക്കുള്ളിൽ ​ൈഫ്ല ദുബൈ വിമാനത്തിൽ ടിക്കറ്റെടുത്ത്​ അവർ ദുബൈയിലെത്തി.

സുബ്​ഹാൻ മടങ്ങി; നിരാശയോടെ

മാസങ്ങളായി കാണാതിരുന്ന ബാപ്പയുടെയും ഉമ്മയുടെയും കുഞ്ഞനുജ​െൻറയും കുഞ്ഞിപ്പെങ്ങളുടെയും അടുക്കലെത്താനുള്ള വെമ്പലിലാണ്​ മലപ്പുറം തിരുത്തിയാട്​ സ്വദേശി ഇംതിയാസ്​ ചാനത്തി​െൻറ മകൻ സുബ്​ഹാൻ എന്ന 11 വയസുകാരൻ കോഴിക്കോട്​ വിമാനത്താവളത്തിൽ എത്തിയത്​. വിമാനം പുറപ്പെടാറായപ്പോഴാണ്​ യാത്ര ചെയ്യാൻ കഴിയില്ലെന്ന്​ അധികൃതർ അറിയിച്ചത്​. വിമാനത്താവളത്തിൽ എത്തിച്ച ശേഷം ബന്ധുക്കൾ തിരികെ വീട്ടിലേക്ക്​ മടങ്ങിയിരുന്നു. ഉടൻ ഷാർജയിലുള്ള പിതാവിനെ വിളിച്ച്​ കാര്യം പറഞ്ഞു. വിമാനത്താവളത്തിലെ എയർ ഇന്ത്യ ഉദ്യോഗസ്​ഥരുമായി ഇംതിയാസ്​ ബന്ധപ്പെ​ട്ടപ്പോൾ എ.പി.ഐ അനുമതിയില്ലാതെ യാത്ര അനുവദിക്കില്ലെന്നായിരുന്നു മറുപടി.

'നോട്ട്​ ടു ബോർഡ്​' എന്ന മെസേജ്​ സിസ്​റ്റത്തിൽ കാണിക്കുന്നുണ്ടെന്നും ഇതാണ്​ യാത്രക്ക്​ തടസമെന്നും അവർ പഞ്ഞു. എവിടെ നിന്നാണ്​ അനുമതി വാങ്ങേണ്ടതെന്ന്​ ചോദിച്ചപ്പോൾ യു.എ.ഇയിൽ നിന്നാണെന്ന്​ മറുപടി ലഭിച്ചു. ഇതോടെ ഷാർജയിലെ എമിഗ്രേഷൻ വിഭാഗത്തിലെത്തി അന്വേഷിച്ചു. ഇവിടെ നിന്നുള്ള അനുമതിക്ക്​ പ്രശ്​നമില്ലെന്ന്​ അവർ അറിയിച്ചു. അബൂദബി ഗവൺമെൻറി​െൻറ ടോൾ ഫ്രീ നമ്പറിൽ വിളിച്ച്​ അന്വേഷിച്ചപ്പോൾ അവരും അനുമതിയുടെ പ്രശ്​നമില്ലെന്നാണ്​ അറിയിച്ചത്​. ഇക്കാര്യം കോഴിക്കോട്​ വിമാനത്താവളത്തിലെ ഉദ്യോഗസ്​ഥരെ അറിയിച്ചെങ്കിലും അവർ വീണ്ടും കൈമലർത്തി. ഇതോടെ, മടങ്ങിയ ബന്ധുക്കളെ തിരികെവിളിച്ചുവരുത്തി സുബ്​ഹാൻ വീട്ടിലേക്ക്​ മടങ്ങുകയായിരുന്നു. എന്ന്​ അനുമതി കിടുമെന്നോ എന്ത്​ ചെയ്യണ​മെന്നോ ഇംതിയാസിനും സുബ്​ഹാനും അറിയില്ല. 11,000 രൂപ മുടക്കിയാണ്​ ടിക്കറ്റെടുത്തത്​. ഇനി മറ്റൊരു വിമാനത്തിൽ പോകണമെങ്കിൽ വേറെ ടിക്കറ്റെടുക്കണം. അതേസമയം, വിമാനത്താവളത്തിലുള്ള എയർഇന്ത്യ ജീവനക്കാർ പരമാവധി ശ്രമിച്ചുവെന്നും സാ​ങ്കേതികതയാണ്​ തടസമായി നിന്നതെന്നും ഇംതിയാസ്​ പറഞ്ഞു.

Tags:    
News Summary - Air india travel ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.