ഐ.സി.എ അനുമതിയുള്ളവർക്കും വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ യാത്രാവിലക്ക്
text_fieldsദുബൈ: യു.എ.ഇ സർക്കാർ നിശ്ചയിച്ച അനുമതിയുമായി യാത്രചെയ്യാൻ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ എത്തിയവർക്ക് എയർ ഇന്ത്യ എക്സ്പ്രസിെൻറ വിലക്ക്. യു.എ.ഇ ഫെഡറൽ അതോറിറ്റിയുടെ (ഐ.സി.എ) അനുമതിയുമായി ഷാർജയിലേക്ക് യാത്രെചയ്യൊനെത്തിയ 17 പേരെ ചൊവ്വാഴ്ച കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് മടക്കി അയച്ചു. ഒരാഴ്ചക്കിടെ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നിന്ന് നിരവധി പേരെയാണ് ഇത്തരത്തിൽ തിരിച്ചയച്ചത്. അതേസമയം, മടങ്ങിയ യാത്രക്കാർ മണിക്കൂറുകൾക്കുള്ളിൽ എമിറേറ്റ്സ്, ൈഫ്ല ദുബൈ വിമാനങ്ങളിൽ യു.എ.ഇയിൽ എത്തുന്നുമുണ്ട്.
അഡ്വാൻസ്ഡ് പാസഞ്ചർ ഇൻഫർമോഷൻ (എ.പി.ഐ) അനുമതി വേണമെന്ന പുതിയ കാരണം നിരത്തിയാണ് എയർ ഇന്ത്യ യാത്രക്കാരെ വിലക്കുന്നത്. എന്നാൽ, ഈ അനുമതി ലഭിക്കാൻ എന്താണ് ചെയ്യേണ്ടതെന്നോ എവിടെയാണ് പരിശോധിക്കേണ്ടതെന്നോ എയർ ഇന്ത്യ ഉദ്യോഗസ്ഥർക്ക് പോലും അറിയില്ല. ടിക്കറ്റെടുത്ത് വിമാനത്താവളത്തിൽ എത്തുേമ്പാഴാണ് എ.പി.ഐ എന്ന വാക്കുപോലും യാത്രക്കാർ കേൾക്കുന്നത്. ഇങ്ങനെ യാത്ര മുടങ്ങുന്നവർക്ക് ടിക്കറ്റ് റീ ഫണ്ടും നൽകുന്നില്ല. ഐ.സി.എയുടെ സൈറ്റിൽ രജിസ്റ്റർ ചെയ്ത് ഗ്രീൻ ടിക് ലഭിച്ചാൽ യാത്രചെയ്യാം എന്നാണ് യു.എ.ഇ അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തിൽ ഗ്രീൻ ടിക്കുമായി എത്തിയവരെയാണ് സാങ്കേതിക കാരണം പറഞ്ഞ് മടക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്തോ എയർ ഇന്ത്യയുടെ വെബ്സൈറ്റുകളിലോ എ.പി.ഐ അനുമതിയുടെ കാര്യം പറയുന്നില്ല. മറ്റ് വിമാനക്കമ്പനികൾക്കില്ലാത്ത അനുമതി എയർ ഇന്ത്യ മാത്രം ചോദിക്കുന്നതിെൻറ കാരണം അറിയില്ലെന്ന് ഗൾഫ് വിങ്സ് ട്രാവൽ ഏജൻസി ജനറൽ മാനേജർ സറീന അൻസാരി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും ഇത്തരം പ്രശ്നങ്ങൾ യാത്രക്കാർക്കുണ്ടായിരുന്നു. അവരെ എമിറേറ്റ്സ് വിമാനത്തിൽ യു.എ.ഇയിൽ എത്തിച്ചു. ഓട്ടോമാറ്റിക്കായി സിസ്റ്റത്തിൽ വരുന്ന മെസേജിെൻറ പേരിലാണ് യാത്രവിലക്കുന്നത്. ഈ സാങ്കേതിക പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതിന് പകരം യാത്രക്കാരെ വിലക്കുന്ന നിലപാടാണ് എയർഇന്ത്യ എക്സ്പ്രസ് അധികൃതർ സ്വീകരിക്കുന്നതെന്നും സറീന ചൂണ്ടിക്കാണിച്ചു.
യു.എ.ഇയിൽ നിന്ന് അനുമതി ലഭിക്കാത്തതാണ് പ്രശ്നമെന്നാണ് വിമാനത്താവളത്തിലെ എയർഇന്ത്യ ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, യു.എ.ഇയിലെ എമിഗ്രേഷനിൽ അന്വേഷിച്ചപ്പോൾ അവിടെ നിന്നുള്ള പ്രശ്നമല്ലെന്നാണ് പറയുന്നത്. കഴിഞ്ഞ ദിവസം കൊച്ചി വിമാനത്താവളത്തിൽ നിന്നും ഇതേ കാരണം പറഞ്ഞ് യാത്ര നിഷേധിച്ചിരുന്നു. മണിക്കൂറുകൾക്കുള്ളിൽ ൈഫ്ല ദുബൈ വിമാനത്തിൽ ടിക്കറ്റെടുത്ത് അവർ ദുബൈയിലെത്തി.
സുബ്ഹാൻ മടങ്ങി; നിരാശയോടെ
മാസങ്ങളായി കാണാതിരുന്ന ബാപ്പയുടെയും ഉമ്മയുടെയും കുഞ്ഞനുജെൻറയും കുഞ്ഞിപ്പെങ്ങളുടെയും അടുക്കലെത്താനുള്ള വെമ്പലിലാണ് മലപ്പുറം തിരുത്തിയാട് സ്വദേശി ഇംതിയാസ് ചാനത്തിെൻറ മകൻ സുബ്ഹാൻ എന്ന 11 വയസുകാരൻ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയത്. വിമാനം പുറപ്പെടാറായപ്പോഴാണ് യാത്ര ചെയ്യാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചത്. വിമാനത്താവളത്തിൽ എത്തിച്ച ശേഷം ബന്ധുക്കൾ തിരികെ വീട്ടിലേക്ക് മടങ്ങിയിരുന്നു. ഉടൻ ഷാർജയിലുള്ള പിതാവിനെ വിളിച്ച് കാര്യം പറഞ്ഞു. വിമാനത്താവളത്തിലെ എയർ ഇന്ത്യ ഉദ്യോഗസ്ഥരുമായി ഇംതിയാസ് ബന്ധപ്പെട്ടപ്പോൾ എ.പി.ഐ അനുമതിയില്ലാതെ യാത്ര അനുവദിക്കില്ലെന്നായിരുന്നു മറുപടി.
'നോട്ട് ടു ബോർഡ്' എന്ന മെസേജ് സിസ്റ്റത്തിൽ കാണിക്കുന്നുണ്ടെന്നും ഇതാണ് യാത്രക്ക് തടസമെന്നും അവർ പഞ്ഞു. എവിടെ നിന്നാണ് അനുമതി വാങ്ങേണ്ടതെന്ന് ചോദിച്ചപ്പോൾ യു.എ.ഇയിൽ നിന്നാണെന്ന് മറുപടി ലഭിച്ചു. ഇതോടെ ഷാർജയിലെ എമിഗ്രേഷൻ വിഭാഗത്തിലെത്തി അന്വേഷിച്ചു. ഇവിടെ നിന്നുള്ള അനുമതിക്ക് പ്രശ്നമില്ലെന്ന് അവർ അറിയിച്ചു. അബൂദബി ഗവൺമെൻറിെൻറ ടോൾ ഫ്രീ നമ്പറിൽ വിളിച്ച് അന്വേഷിച്ചപ്പോൾ അവരും അനുമതിയുടെ പ്രശ്നമില്ലെന്നാണ് അറിയിച്ചത്. ഇക്കാര്യം കോഴിക്കോട് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും അവർ വീണ്ടും കൈമലർത്തി. ഇതോടെ, മടങ്ങിയ ബന്ധുക്കളെ തിരികെവിളിച്ചുവരുത്തി സുബ്ഹാൻ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. എന്ന് അനുമതി കിടുമെന്നോ എന്ത് ചെയ്യണമെന്നോ ഇംതിയാസിനും സുബ്ഹാനും അറിയില്ല. 11,000 രൂപ മുടക്കിയാണ് ടിക്കറ്റെടുത്തത്. ഇനി മറ്റൊരു വിമാനത്തിൽ പോകണമെങ്കിൽ വേറെ ടിക്കറ്റെടുക്കണം. അതേസമയം, വിമാനത്താവളത്തിലുള്ള എയർഇന്ത്യ ജീവനക്കാർ പരമാവധി ശ്രമിച്ചുവെന്നും സാങ്കേതികതയാണ് തടസമായി നിന്നതെന്നും ഇംതിയാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.