അ​ജ്മാ​ൻ ഡ്യു​വാ​ത്ത്​​ലോ​ൺ അ​ഞ്ചാം പ​തി​പ്പ് 29ന്

​അ​ജ്മാ​ൻ: അ​ജ്മാ​ൻ ടൂ​റി​സം വി​ക​സ​ന വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ക്കു​ന്ന അ​ജ്മാ​ൻ ഡ്യു​വാ​​ത്ത്​​ലോ​ൺ മ​ത്സ​ര​ത്തി​ന്‍റെ അ​ഞ്ചാം പ​തി​പ്പ് സെ​പ്റ്റം​ബ​ര്‍ 29ന് ​ന​ട​ക്കും. അ​ജ്മാ​നി​ലെ അ​ൽ സ​ഫി​യ​യാ​ണ്​ മ​ത്സ​ര വേ​ദി. ഓ​ട്ട​വും സൈ​ക്ലി​ങ്ങും ഉ​ൾ​പ്പെ​ടു​ന്ന അ​ജ്മാ​ൻ റേ​സി​ൽ വി​വി​ധ ഗ്രൂ​പ്പു​ക​ളി​ലും പ്രാ​യ​ത്തി​ലു​മു​ള്ള​വ​ർ​ക്ക്​ പ​​ങ്കെ​ടു​ക്കാം. ദീ​ർ​ഘ ദൂ​ര​ത്തി​ല്‍ 10, 40 കി​ലോ​മീ​റ്റ​ര്‍ സൈ​ക്ലി​ങ്ങും അ​ഞ്ച്​ കി​ലോ​മീ​റ്റ​ര്‍ ഓ​ട്ട​വു​മാ​ണ്.

സ്പ്രി​ന്‍റ്​ വി​ഭാ​ഗ​ത്തി​ല്‍ 5, 20 കി​ലോ​മീ​റ്റ​ര്‍ സൈ​ക്ലി​ങ്ങും 2.5 കി.​മീ ഓ​ട്ട​വും സൂ​പ്പ​ർ സ്പ്രി​ന്‍റ്​ 10 കി.​മീ സൈ​ക്ലി​ങ്ങും 2.5 കി.​മീ ഓ​ട്ട​വും ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ല്‍ 10 കി.​മീ സൈ​ക്ലി​ങ്ങും 1.5 കി​ലോ​മീ​റ്റ​ര്‍ ഓ​ട്ടം എ​ന്നി​ങ്ങ​നെ​യാ​ണ് മ​ത്സ​രം അ​ര​ങ്ങേ​റു​ന്ന​ത്. എ​ല്ലാ മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നും ആ​ദ്യ​ത്തെ മൂ​ന്നു വി​ജ​യി​ക​ള്‍ക്ക് സ​മ്മാ​നം ല​ഭി​ക്കും.

Tags:    
News Summary - Ajman Duathlon 5th edition on 29

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.