അ​ജ്മാ​ൻ അ​ന്താ​രാ​ഷ്ട്ര വി​ദ്യാ​ഭ്യാ​സ പ​രി​ശീ​ല​ന പ്ര​ദ​ർ​ശ​ന​ത്തി​ന് തു​ട​ക്കം

അ​ജ്മാ​ന്‍: പ​തി​നൊ​ന്നാ​മ​ത് ഐ​റ്റെ​ക​സ് വി​ദ്യാ​ഭ്യാ​സ പ്ര​ദ​ര്‍ശ​ന​ത്തി​ന് അ​ജ്മാ​നി​ല്‍ തു​ട​ക്കം. അ​ജ്മാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​ക്‌​സി​ബി​ഷ​ൻ ഫോ​ർ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ് ട്രെ​യി​നി​ങ്ങി​ന്‍റെ പ്ര​ദ​ര്‍ശ​നം അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ ആ​സൂ​ത്ര​ണ വ​കു​പ്പ് ചെ​യ​ര്‍മാ​ന്‍ ശൈ​ഖ് റാ​ശി​ദ് ബി​ന്‍ ഹു​മൈ​ദ് അ​ല്‍ നു​ഐ​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. യു.​എ.​ഇ സു​പ്രീം​കൗ​ണ്‍സി​ല്‍ അം​ഗ​വും അ​ജ്മാ​ന്‍ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഹു​മൈ​ദ്‌ ബി​ന്‍ റാ​ശി​ദ്‌ അ​ല്‍ നു​ഐ​മി​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ അ​ജ്മാ​ന്‍ ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്സ്‌ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് മൂ​ന്ന് ദി​വ​സം നീ​ണ്ടു​നി​ല്‍ക്കു​ന്ന പ്ര​ദ​ര്‍ശ​നം ന​ട​ക്കു​ന്ന​ത്. അ​ജ്മാ​ന്‍ ജ​റ​ഫി​ലു​ള്ള എ​മി​റേ​റ്റ്സ് ഹോ​സ്പി​റ്റാ​ലി​റ്റി സെ​ന്‍റ​റി​ല്‍ ന​ട​ക്കു​ന്ന പ്ര​ദ​ര്‍ശ​ന​ത്തി​ല്‍ 50ല​ധി​കം സ​ർ​വ​ക​ലാ​ശാ​ല​ക​ളും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്ന് വ​രെ​യാ​ണ് പ്ര​ദ​ര്‍ശ​നം. മേ​യ് 16 വ​രെ നീ​ണ്ടു​നി​ല്‍ക്കും.

Tags:    
News Summary - Ajman International Education Exhibition Begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.