അജ്മാൻ: അജ്മാൻ കെ.എം.സി.സിയുടെ നവീകരിച്ച ഓഫിസ് സമുച്ചയം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. അജ്മാൻ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഫൈസൽ കരീം അധ്യക്ഷത വഹിച്ചു.
യു.എ.ഇ കെ.എം.സി.സി അധ്യക്ഷൻ പുത്തൂർ റഹ്മാൻ ആശംസ നേർന്നു. നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അസീസ് തൊഴൂകരക്ക് കെ.എം.സി.സി പ്രവർത്തകരുടെ സ്നേഹോപഹാരം നൽകി. മുസ്ലിം ലീഗ് വയനാട് ഫണ്ട് സമാഹരണത്തിൽ അജ്മാൻ കെ.എം.സി.സിക്ക് കീഴിൽ മികച്ച പ്രവർത്തനം നടത്തിയ കാസർകോട് ജില്ല, തൃശൂർ ജില്ല, ഗുരുവായൂർ മണ്ഡലം, തൃക്കരിപ്പൂർ മണ്ഡലം എന്നിവക്ക് സാദിഖലി തങ്ങൾ ഉപഹാരങ്ങൾ നൽകി.
യു.എ.ഇ കെ.എം.സി.സി നാഷനൽ സെക്രട്ടറി അൻവർ നഹ, ട്രഷററും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റുമായ നിസാർ തളങ്കര, മുൻ സംസ്ഥാന പ്രസിഡന്റ് സൂപ്പി പാതിരപ്പറ്റ, ഷാർജ കെ.എം.സി.സി പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി, നാഷനൽ എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് ഷുഹൈബ് തങ്ങൾ.
സുന്നി സെന്റർ പ്രസിഡന്റ് അലവിക്കുട്ടി ഫൈസി, ഇസ്മായിൽ എളമടം, ഷിഹാസ് സുൽത്താൻ തുടങ്ങിയ മറ്റു പ്രമുഖ നേതാക്കളും വ്യക്തികളും പങ്കെടുത്തു. അജ്മാൻ കെ.എം.സി.സി ജന. സെക്രട്ടറി ഇബ്രാഹിം കുട്ടി കിഴിഞ്ഞാലിൽ സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി അഷ്റഫ് നീർച്ചാൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.