അജ്മാൻ: അജ്മാൻ കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസി പെൻഷൻ പദ്ധതി, പ്രവാസി നോർക്ക ഐ.ഡി, ജോബ് ലോസ് ഇൻഷുറൻസ്, ദുബൈ കെ.എം.സി.സി വെൽഫെയർ സ്കീം എന്നിവയിൽ ചേരാനും പണമടക്കാനുമുള്ള ക്യാമ്പ് സംഘടിപ്പിച്ചു. അജ്മാൻ ബസ് സ്റ്റേഷനടുത്തുള്ള സആദ സെന്ററിൽ നടന്ന പരിപാടി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഖാദർ അത്തൂട്ടി അധ്യക്ഷത വഹിച്ചു. അജ്മാൻ സംസ്ഥാന പ്രസിഡന്റ് ഫൈസൽ കരീം, സെക്രട്ടറി ഇബ്രാഹിം കുട്ടി, ഷാർജ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ജമാൽ ബൈത്താൻ എന്നിവർ സംസാരിച്ചു.
അജ്മാൻ കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി അഷ്റഫ് നീർച്ചാൽ, ജോ. സെക്രട്ടറി റഷീദ് എരമംഗലം, കാസർകോട് ജില്ല സെക്രട്ടറി ആസിഫ് പള്ളങ്കോട്, ട്രഷറർ അസ്സൈനാർ, മലപ്പുറം ജില്ല നേതാക്കന്മാരായ നാസർ കൊട്ടാരത്തിൽ, മുസ്തഫ, റിയാദ് കെ.എം.സി.സി സ്റ്റേറ്റ് സെക്രട്ടറി ശംസുദ്ദീൻ, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ഇസ്മായിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.
മണ്ഡലം ട്രഷറർ അബ്ദുല്ല ബീരിച്ചേരി, പി.എം.എ. സലാമിനുള്ള ഉപഹാരം സമ്മാനിച്ചു. ഫൈസൽ കരീം, യൂനുസ് പറമ്പത്ത്, സാദിഖ് പോത്താംകണ്ടം, എ.ജി.സി ആസാദ് എന്നിവർ ഷാൾ അണിയിച്ചു. മണ്ഡലം സെക്രട്ടറി ഇക്ബാൽ അബ്ദുല്ല സ്വാഗതവും മണ്ഡലം ട്രഷറർ അബ്ദുല്ല ബീരിച്ചേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.