അജ്മാന്‍ മസര്‍ കാര്‍ഡ് ഇനി പുതിയ രൂപത്തില്‍

അ​ജ്മാ​ന്‍: അ​ജ്മാ​ന്‍ എ​മി​റേ​റ്റി​ലെ പൊ​തു​ഗ​താ​ഗ​ത​ത്തി​ന് പ​ണ​മ​ട​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന മ​സ​ര്‍ കാ​ര്‍ഡ് പു​തി​യ രൂ​പ​ത്തി​ല്‍. അ​ജ്മാ​ൻ പ​ബ്ലി​ക് ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി​യാ​ണ് മ​സ​ര്‍ കാ​ര്‍ഡ് കൂ​ടു​ത​ല്‍ ആ​ക​ര്‍ഷ​ക​മാ​യ രൂ​പ​ത്തി​ല്‍ പു​റ​ത്തി​റ​ക്കി​യ​ത്. പു​തി​യ മ​സ​ർ കാ​ർ​ഡി​ല്‍ ഇ​ത് എ​ങ്ങ​നെ ടോ​പ് അ​പ് ചെ​യ്യാ​മെ​ന്ന​തി​നെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ നി​ർ​ദേ​ശം ന​ല്‍കു​ന്നു​ണ്ട്.

സേ​വ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ബ​ദ​ൽ പേ​മെൻറ് രീ​തി​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ കൂ​ടു​ത​ൽ ആ​ളു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​ണ് സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. യാ​ത്ര​ക്കാ​ർ​ക്ക് ഇ​നി ബ​സ് ഡ്രൈ​വ​റി​ൽ നി​ന്ന് പേ​പ്പ​ർ ടി​ക്ക​റ്റി​നാ​യി കാ​ത്തി​രി​ക്കേ​ണ്ട​തി​ല്ല. പ​ക​രം ബ​സി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന കാ​ർ​ഡ് റീ​ഡ​റി​ന് സ​മീ​പം മ​സ​ര്‍ കാ​ര്‍ഡ് കാ​ണി​ച്ചാ​ല്‍ ഉ​ട​ൻ ടി​ക്ക​റ്റ് ല​ഭി​ക്കും.ബ​സ് സ്​​റ്റേ​ഷ​നു​ക​ൾ, ബ​സു​ക​ൾ, അ​ജ്മാ​ൻ പ​ബ്ലി​ക് ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി​യു​ടെ വെ​ബ്സൈ​റ്റ് അ​ല്ലെ​ങ്കി​ൽ സ്മാ​ർ​ട്ട് ആ​പ് വ​ഴി​യും മ​സ​ര്‍ കാ​ര്‍ഡ് സ്വ​ന്ത​മാ​ക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.