അജ്മാൻ: സാമ്പത്തിക കുറ്റകൃത്യങ്ങളിൽപെട്ട് ജയിലിൽ കഴിയുന്ന 192 തടവുകാരുടെ കടങ്ങൾ വീട്ടാൻ അജ്മാൻ പൊലീസ് ചെലവിട്ടത് 70 ലക്ഷം ദിർഹം. പൊലീസ് സാമ്പത്തിക ബാധ്യതകൾ തീർത്തതോടെ റമദാനിൽ മുഴുവൻ പ്രതികളും ജയിൽമോചിതരായി. സന്നദ്ധ സംഘടനകളുടെ പിന്തുണയിലാണ് സഹായം സാധ്യമായതെന്ന് ജയിൽ വകുപ്പ് ഡയറക്ടർ കേണൽ മുഹമ്മദ് മുബാറക് അൽ ഖാഫ്ലി പറഞ്ഞു. സൽപ്രവൃത്തിക്ക് പിന്തുണ നൽകിയ സന്നദ്ധ സംഘടനകൾക്ക് അദ്ദേഹം നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.