ഒന്നരക്കോടി പുസ്തകങ്ങളെ സ്വീകരിക്കാൻ അക്ഷരനഗരി ഒരുങ്ങുന്നു

ഷാർജ: അക്ഷരങ്ങളുടെ ന്യൂക്ലിയസിൽനിന്ന് ഉയർന്നുവന്ന മഹാത്ഭുതങ്ങളും ഗവേഷണങ്ങളുമാണ് ചുറ്റും പരന്നുകിടക്കുന്നതെന്നും മുന്നിൽ 'എല്ലായ്പ്പോഴും ഒരു ശരിയായ പുസ്തകമുണ്ട്' എന്ന​ും ഓർമപ്പെടുത്തുന്ന 40ാമത് ഷാർജ അന്താരാഷ്​ട്ര പുസ്തകോത്സവ ഒരുക്കം തകൃതി.നവംബർ മൂന്നു മുതൽ 13 വരെ ഷാർജ വേൾഡ് എക്സ്പോ സെൻററിലാണ് മേള. 83 രാജ്യങ്ങളിലെ 1,576 പ്രസിദ്ധീകരണശാലകൾ പങ്കെടുക്കുന്ന മേളയിൽ മുന്നിലുണ്ട് മലയാളം. പവലിയനുകളുടെ നിർമാണം പുരോഗമിക്കുകയാണ്.നൂറിലധികം മലയാള പുസ്തകങ്ങളാണ് ഇന്ത്യൻ പവലിയനകത്തെ റൈറ്റേഴ്സ് ഫോറത്തിൽ പ്രകാശനം ചെയ്യപ്പെടുന്നത്. പ്രസാധകരുടെയും സംഘടനകളുടെയും സ്​റ്റാളുകളുടെ നിർമാണം ഇന്ത്യൻ പവലിയനിൽ പുരോഗമിക്കുകയാണ്. കോവിഡ്​ മുൻകരുതലുകൾ പാലിച്ചാണ് പവലിയനുകൾ ഉയരുന്നത്. അക്ഷരോത്സവം സുരക്ഷിതമാക്കാൻ പൊലീസ്, സിവിൽ ഡിഫൻസ്, ആംബുലൻസ് എന്നിവയുടെ സേവനമുണ്ട്. പാതവക്കുകളിൽ പുസ്തകോത്സവത്തി​െൻറ വരവറിയിച്ച്​ അലങ്കാരങ്ങളും ആവിഷ്കാരങ്ങളും നിറഞ്ഞു. കൂടുതൽ പാർക്കിങ് സൗകര്യങ്ങൾ ഏർപ്പെടുത്തി. ബസ്, ടാക്സി എന്നിവ ഉദ്ഘാടന ദിവസം മുതൽ വർധിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - Aksharnagari is preparing to accept 1.5 crore books

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.