ദുബൈ സന്ദർശിക്കുന്നവർ നിർബന്ധമായും കാണേണ്ട സ്ഥലമാണ് അൽ ബസ്താകിയ എന്നറിയപ്പെടുന്ന അൽ ഫഹീദി ചരിത്രകേന്ദ്രം. ദുബൈ നഗരത്തിലെ പളപളപ്പുകളിൽ നിന്ന് മാറി എമിറേറ്റ്സ് ഫെഡറേഷെൻറ രൂപീകരണ കാലത്തിലേക്ക് നമ്മുടെ ഓർമകളെ കൊണ്ടുപോകുന്ന സ്ഥലമാണിത്. വളർച്ചയുടെ ആദ്യചുവടുകൾ ആരംഭിച്ച എമിറേറ്റിെൻറ ഓർമകൾ സംരക്ഷിക്കുന്നതിനായി നിർമ്മിച്ചതാണിത്. അൽ ഫഹീദി കോട്ടക്കും ദുബൈ ക്രീക്കിനുമൊപ്പമാണ് ഇത് സ്ഥിതിചെയ്യുന്നത്. പൈതൃക കാഴ്ചകൾ കാണാനും അറേബ്യൻ സംസ്കാരത്തെക്കുറിച്ച ഉൾക്കാഴ്ച ലഭിക്കാനും ഏറ്റവും അനുയോജ്യമായ ഇടംകൂടിയാണിത്.
പഴയകാല ഭവനനിർമാണരീതിയും പള്ളികളുടെ മനോഹാരിതയും ഇവിടെ കാണാം. 1890കളിലാണ് ഈ സ്ഥലം നിർമിക്കപ്പെട്ടത്. പേർഷ്യയിലെ ബസ്താകിൽ നിന്ന് എത്തിച്ചേർന്നവർ താമസിച്ചതിനാലാണ് ബസ്താകിയ എന്ന പേര് ലഭിച്ചത്. പേർഷ്യയിൽ നിന്ന് അഭയാർത്ഥികളായി എത്തിയവർക്ക് ഇവിടെ 60വീടുകൾ നിർമിക്കുകയായിരുന്നു എന്നാണ് ചരിത്രം. പിന്നീട് വികസനത്തിെൻറ ഘട്ടത്തിൽ 1980കളിൽ പകുതിയോളം കെട്ടിടങ്ങൾ നഷ്ടപ്പെട്ടു. എന്നാൽ ബ്രിട്ടീഷ് ആർകിടെക്ടായ റെയ്നർ ഒട്ടാറിെൻറ ശ്രമഫലമായി പലഭാഗങ്ങളും വീണ്ടെടുക്കുകയായിരുന്നു. 2005ൽ പഴയ കെട്ടിടങ്ങളും വഴികളും പുനർനിർമിക്കാനുള്ള പദ്ധതി മുനിസിപാലിറ്റി തന്നെ ഏറ്റെടുത്തു നടപ്പിലാക്കി. മവാഹിബ് ഗാലറി, അറേബ്യൻ ടീ ഹൗസ് കഫെ, എക്സ്.വി.എ ഗാലറി, ശൈഖ് മുഹമ്മദ് സെൻറർ ഫോർ കൾചറൽ അണ്ടർസ്റ്റാൻഡിങ്, കോഫി മ്യൂസിയം തുടങ്ങിയ കേന്ദ്രങ്ങൾ സന്ദർശകർക്ക് ഇവിടെ ആസ്വദിക്കാം.
വഴി
ബസ്താകിയക്ക് ഏറ്റവും അടുത്ത മെട്രോ സ്റ്റേഷൻ അൽ ഫഹീദി മെട്രോ സ്റ്റഷനാണ്(ഗ്രീൻ ലൈൻ). അൽ ഫഹീദി സ്റ്റേഷനിൽ നിന്ന് അൽ ഫഹീദി റൗണ്ട് എബൗട്ടിലേക്ക് നടക്കാം. അവിടെ നിന്ന് അൽ ബസ്താകിയ പ്രദേശം കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.