അൽ ഇർഷാദ് കമ്പ്യൂട്ടർ ഗ്രൂപ്പി​െൻറ വാർഷികാഘോഷത്തി​െൻറ ഭാഗമായി നടന്ന ബാഡ്മിൻറൺ ടൂർണമെൻറിലെ ജേതാക്കൾക്ക്​ ചെയർമാൻ യൂനുസ് ഹസൻ ട്രോഫി കൈമാറുന്നു

അൽ ഇർഷാദ് ഗ്രൂപ് വാർഷികാഘോഷം സംഘടിപ്പിച്ചു

ദുബൈ: യു.എ.ഇയിലെ പ്രമുഖ കമ്പ്യൂട്ടർ റീെട്ടയ്ൽ ഗ്രൂപ്പായ അൽ ഇർഷാദ് കമ്പ്യൂട്ടർ ഗ്രൂപ്പി​െൻറ വാർഷികാഘോഷവും ബാഡ്മിൻറൺ ടൂർണമെൻറും ദുബൈ അൽനഹ്ദയിലെ ഡി ടു സ്പോർട്സ് അക്കാദമിയിൽ നടന്നു. ചെയർമാൻ യൂനുസ് ഹസൻ ഉദ്​ഘാടനം നിർവഹിച്ചു.

ജനറൽ മാനേജർ രാജഗോപാൽ, സി.ഇ.ഒ മുസ്തഫ, ഡയറക്ടർ പി.കെ.പി. അഷ്‌റഫ്, അബൂദബി ബ്രാഞ്ച് മേധാവി ജലീൽ പ്രാച്ചേരി എന്നിവർ നേതൃത്വം നൽകി. ബാഡ്​മിൻറണിൽ സി.പി. റാഷിദ് -ഫായിസ് ചേനച്ചംകണ്ടി സഖ്യം ​ചാമ്പ്യൻമാരായി. ബാസിത്- ശ്രീജേഷ് സഖ്യമാണ്​ റണ്ണേഴ്​സ്​ അപ്പ്​.

ട്രോഫിയും സ്​ഥാപനത്തി​െൻറ വിവിധ മേഖലകളിൽ പ്രവർത്തന മികവ് തെളിയിച്ചർക്കുള്ള അവാർഡും വിതരണം ചെയ്​തു. 10 വർഷത്തിലേറെയായി കമ്പനിയിൽ ജോലിചെയ്യുന്നവരെ യൂനുസ് ഹസൻ കാഷ് അവാർഡും മെമെൻറോയും നൽകി ആദരിച്ചു.

Tags:    
News Summary - Al Irshad Group organized the anniversary celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.