ദുബൈ: മുറഖബാത്ത് പൊലീസ് സ്റ്റേഷന് സിക്സ് സ്റ്റാർ പദവി നൽകി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ദുബൈയിൽ ഈ പദവി ലഭിക്കുന്ന ആദ്യ സർക്കാർ കേന്ദ്രമാണിത്. നിർമിതബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സ്റ്റേഷനിൽ ഏഴ് ഭാഷകൾ കൈകാര്യംചെയ്യുന്നുണ്ട്.
ഇതിനകം ലക്ഷം ഇടപാടുകളിൽ കൂടുതൽ ഇവിടെ നടന്നു. ഉപഭോക്തൃ സംതൃപ്തിനിരക്കിൽ 99.8 ശതമാനവും നേടാൻ പൊലീസ് സ്റ്റേഷന് കഴിഞ്ഞിരുന്നു. അടിയന്തരഘട്ടങ്ങളിൽ 90 സെക്കൻഡിനകം പ്രതികരിക്കുന്നതും സ്റ്റേഷന്റെ നേട്ടമായി വിലയിരുത്തി. ഇതാണ് ദുബൈ എന്ന് ട്വീറ്റ് ചെയ്ത ശൈഖ് മുഹമ്മദ് എപ്പോഴും പുതിയ നേട്ടങ്ങൾ സ്ഥാപിക്കുന്ന നഗരമാണിതെന്നും എഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.