ദുബൈ: ദുബൈ ഇസ്ലാമിക് അഫയേഴ്സിന്റെ അനുമതിയോടെ അൽ റാശിദ് ഖുർആൻ സ്റ്റഡി സെന്റർ പ്രഭാഷണ പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബർ 15ന് ഞായറാഴ്ച ഇഷ നമസ്കാരത്തിനുശേഷം അൽ തവാറിലെ അൽ റാശിദ് സെന്ററിൽ നടക്കുന്ന പരിപാടിയിൽ ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടിയ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ശൈഖ് മുഹമ്മദ് അൽ കുബൈസി സംസാരിക്കും.
‘സമയം അനുഗ്രഹമാണ്, അമൂല്യമാണ്. സത്യവിശ്വാസിയുടെ ജീവിതത്തിൽ അതെങ്ങനെ കാര്യക്ഷമമായി പ്രവർത്തനപഥത്തിലേക്കെത്തിക്കും?’ എന്നതാണ് വിഷയം. പ്രഭാഷണത്തിനു ശേഷം സംശയ നിവാരണത്തിനും അവസരമുണ്ടാകും. അൽ റാഷിദ് സെന്ററിന്റെ പുതിയ സമുച്ചയത്തിൽ കുടുംബസമേതം പങ്കെടുക്കാനുള്ള വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും പ്രവേശനം സൗജന്യമാണെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.