ഷാർജ: ആലപ്പുഴ ജില്ല പ്രവാസി സൗഹൃദവേദിയുടെ ഈവർഷത്തെ ഓണാഘോഷം ‘ആലപ്പുഴോത്സവം 2023’ ഒക്ടോബർ ഒന്നിന് രാവിലെ 10 മുതൽ ഷാർജ മുവൈലയിലെ ഡൽഹി പ്രൈവറ്റ് സ്കൂളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കാവാലം ശ്രീകുമാർ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ദുർഗ വിശ്വനാഥിന്റെ പാട്ടുകൾ, പുന്നപ്ര മധുവും ടീമും ഒരുക്കുന്ന ഹാസ്യവിരുന്ന്, ഹർഷ ചന്ദ്രനും ടീമും ഒരുക്കുന്ന ഗാനമേള എന്നിവയോടൊപ്പം കൂട്ടായ്മയിലെ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് +971 50 386 9500 (ഷിബു മാത്യു, പ്രോഗ്രാം ജനറൽ കൺവീനർ) എന്ന നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.