ആ​ല​പ്പു​ഴോ​ത്സ​വം സീ​സ​ൺ 4ന്‍റെ പോ​സ്റ്റ​ർ പ്ര​കാ​ശ​ന ച​ട​ങ്ങ്

ആ​ല​പ്പു​ഴോ​ത്സ​വം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം

ഷാ​ർ​ജ: ആ​ല​പ്പു​ഴ ജി​ല്ല പ്ര​വാ​സി സ​മാ​ജം സെ​പ്റ്റം​ബ​ർ 15ന് ​തി​രു​വോ​ണ നാ​ളി​ൽ ഷാ​ർ​ജ സ​ഫാ​രി മാ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ല​പ്പു​ഴോ​ത്സ​വം സീ​സ​ൺ 4ന്‍റെ ഔ​ദ്യോ​ഗി​ക പോ​സ്റ്റ​ർ എ​ൻ.​ടി.​വി ഷാ​ർ​ജ ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ.​ജെ.​പി.​എ​സ്​ പ്ര​സി​ഡ​ന്‍റ്​ റ​ഹീ​സ് കാ​ർ​ത്തി​ക​പ്പ​ള്ളി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​സാ​ദ് ബ​ഷീ​ർ, ട്ര​ഷ​റ​ർ ശി​വ​ശ​ങ്ക​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് എ​ൻ.​ടി.​വി ചെ​യ​ർ​മാ​ൻ മാ​ത്തു​ക്കു​ട്ടി ക​ണ്ടോ​നി​ന് കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്തു. തു​ട​ർ​ന്ന് മീ​ഡി​യ ക​ൺ​വീ​ന​ർ ഇ​ർ​ഷാ​ദ് സൈ​നു​ദ്ദീ​ൻ എ​ൻ.​ടി.​വി ചെ​യ​ർ​മാ​ന് ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു.

തി​രു​വോ​ണ നാ​ളി​ൽ രാ​വി​ലെ 10 മ​ണി​യോ​ടു​കൂ​ടി ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ആ​ല​പ്പു​ഴോ​ത്സ​വം കൊ​ടി​യേ​റും. തു​ട​ർ​ന്ന് വ​ടം​വ​ലി മ​ത്സ​രം, പൂ​ക്ക​ള മ​ത്സ​രം, ഗ്രൂ​പ് അം​ഗ​ങ്ങ​ളു​ടെ വി​വി​ധ​യി​നം ക​ലാ​പ​രി​പാ​ടി​ക​ളും, തി​രു​വോ​ണ സ​ദ്യ​യും വൈ​കീ​ട്ട് അ​ഞ്ച്​ മ​ണി​ക്ക് വി​ശി​ഷ്ട വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും രാ​ത്രി ഏ​ഴു മ​ണി മു​ത​ൽ പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​ൻ പാ​ല​പ്പ​ള്ളി ഫേം ​അ​തു​ൽ ന​റു​ക​ര​യും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന മ്യൂ​സി​ക് മെ​ഗാ ഷോ​യും അ​ര​ങ്ങേ​റും.

പോ​സ്റ്റ​ർ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ര​ഞ്ജു രാ​ജ് വ​ലി​യ​കു​ള​ങ്ങ​ര, പ​ത്മ​രാ​ജ്, രാ​ജേ​ഷ് ഉ​ത്ത​മ​ൻ, വി​ദ്യാ ബി​ജോ​ഷ്, ശ്രീ​ക​ല ര​ഞ്ജു, ബി​ജി രാ​ജേ​ഷ്, ച​ന്ദ്ര​ജി​ത്ത്, ഷി​ബു കാ​യം​കു​ളം, പ്ര​ദീ​പ്, ശ​ര​ത് കു​മാ​ർ, സ​മീ​ർ പ​ന​വേ​ലി​ൽ, ന​സീ​ർ ആ​ല​പ്പു​ഴ, റി​ജോ സ​ജി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Alappuzha Festival- Poster Publication

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.