ഷാർജ: ആലപ്പുഴ ജില്ല പ്രവാസി സമാജം സെപ്റ്റംബർ 15ന് ഷാർജ സഫാരി മാളിൽ സംഘടിപ്പിക്കുന്ന ആലപ്പുഴോത്സവം സീസൺ 4 ഞായറാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. ഗ്രൂപ് അംഗങ്ങളുടെ കലാപരിപാടികൾ, തിരുവാതിരക്കളി, കളരിപ്പയറ്റ് ഫ്യൂഷൻ, വടംവലി മത്സരം, പൂക്കളമത്സരം, നാടൻ കലാരൂപങ്ങളടക്കം നിരവധി പ്രോഗ്രാമുകൾ വേദിയിൽ നടക്കും.
ഉച്ചക്ക് തിരുവോണ സദ്യയും ഒരുക്കിയിട്ടുണ്ട്. വൈകീട്ട് അഞ്ചു മുതൽ ആരംഭിക്കുന്ന സാംസ്കാരിക സമ്മേളനം ചലച്ചിത്ര താരം ശ്വേത മേനോൻ ഉദ്ഘാടനം നിർവഹിക്കും. എൻ.ടി.വി ചെയർമാൻ മാത്തുക്കുട്ടി കണ്ടോൻ വിശിഷ്ടാതിഥിയാകും.
രാത്രി ഏഴുമണി മുതൽ പിന്നണിഗായകൻ പാലാപ്പള്ളി ഫെയിം അതുൽ നറുകരയും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് മെഗാ ഷോയും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.