കൂ​ട്ടം യു.​എ.​ഇ കൂ​ട്ടാ​യ്മ ന​ട​ത്തി​യ ഓ​ണാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

‘കൂ​ട്ടം യു.​എ.​ഇ’ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

ദു​ബൈ: യു.​എ.​ഇ​യി​ലെ ക​ലാ, സം​സ്കാ​രി​ക സം​ഘ​ട​നാ​യ കൂ​ട്ടം കൂ​ട്ടാ​യ്മ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം ഈ ​മാ​സം എ​ട്ടി​ന്​ ദു​ബൈ ക​രാ​മ​യി​ലു​ള്ള വൈ​ഡ് റേ​ഞ്ച് റ​സ്റ്റാ​റ​ന്‍റി​ൽ ന​ട​ത്തി. കൂ​ട്ടം അം​ഗ​ങ്ങ​ൾ പൂ​ക്ക​ളം തീ​ർ​ത്ത് ആ​രം​ഭി​ച്ച വി​വി​ധ പ​രി​പാ​ടി​ക​ൾ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഹാ​ജ​റാ​ബി വ​ലി​യ​ക​ത്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ര​ക്ഷാ​ധി​കാ​രി സ​ന്തോ​ഷ് കു​മാ​ർ, പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ് ഹ​നീ​ഫ, സെ​ക്ര​ട്ട​റി ഷി​റാ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​യി​ൽ നി​ന്നു​ള്ള ആ​ളു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക്​ ഒ​രു വീ​ട് നി​ർ​മി​ച്ചു​ന​ൽ​കു​ന്ന​തി​നു​ള്ള കൂ​ട്ടം ഗ്രൂ​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തോ​ട് എ​ല്ലാ​വി​ധ സ​ഹ​ക​ര​ണ​വും കൂ​ട്ടം യു.​എ.​ഇ യൂ​നി​റ്റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​മെ​ന്ന്​ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Koottam UAE onam celebration organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.