ലേബർ ക്യാമ്പ് തൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ്

ദുബൈ: ഉമ്മുൽ ഖുവൈനിലെ ലേബർ ക്യാമ്പ് തൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഉമ്മുൽഖുവൈൻ ന്യൂ ഇൻഡസ്ട്രിയൽ ഏരിയ 2വില്‍ പ്രവർത്തനം ആരംഭിക്കുന്ന വെൽനസ് മെഡിക്കൽ സെന്‍ററാണ് തൊഴിലാളികള്‍ക്ക് ക്യാമ്പ് ഒരുക്കുന്നത്.

ആരോഗ്യ പ്രവർത്തകർ ലേബർ ക്യാമ്പിൽ എത്തി തൊഴിലാളികളുടെ അവധി ദിനങ്ങളിലായിരിക്കും ക്യാമ്പ് സംഘടിപ്പിക്കുകയെന്ന് വെൽനസ് മെഡിക്കൽ സെന്‍റർ ഡയറക്ടർ ഡോ. ഫാത്തിമ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇൻഷുറൻസ് ഇല്ലാത്തവർക്ക് 20 ദിർഹമിന് ചികിത്സ ലഭ്യമാക്കുമെന്നും അവർ വ്യക്തമാക്കി. ഉദ്ഘാടനചടങ്ങിൽ ദുബൈ ഹെൽത്ത് അതോറിറ്റിയിലെ ഹെൽത്ത് സെക്ടർ ഡയറക്ടർ ഹസ്ന അഹ്മദ്, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, ഡോ. കെ.ടി. ജലീൽ എം.എൽ.എ, പേസ് ഗ്രൂപ്പ് വൈസ് ചെയർമാൻ അബ്ദുല്ല ഇബ്രാഹിം തുടങ്ങിയവർ പങ്കെടുക്കും.

അത്യാധുനിക സൗകര്യങ്ങളോടുകൂടി ക്ലിനിക്, ലബോറട്ടറി, ഫാർമസി എന്നീ സേവനങ്ങൾ ഒരുമിച്ച് ലഭ്യമാക്കുന്ന ഉമ്മുൽഖുവൈനിലെ ആദ്യ മെഡിക്കൽ സെന്‍ററാണ് ഇതെന്ന് എയിംസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ നാഷിദ് ടി.പി ദുബൈ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

Tags:    
News Summary - Free medical camp for labor camp workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.