Representational Image
റാസല്‍ഖൈമ: റാക് വാദി ഖദാ പർവതപ്രദേശത്ത് കുടുങ്ങിയ കൗമാരക്കാരെ രക്ഷപ്പെടുത്തി. 16ഉം 17ഉം പ്രായമുള്ള ആണ്‍കുട്ടികളെയാണ് സംയുക്ത രക്ഷാ സേനയുടെ ഏറെ നേരത്തെ പരിശ്രമത്തിലൂടെ രക്ഷപ്പെടുത്തിയത്. ദുര്‍ഘട മലനിരയില്‍ വിനോദത്തിനെത്തിയ യുവാക്കള്‍ വഴി അറിയാതെ പർവതനിരയില്‍ കുടുങ്ങുകയായിരുന്നു.
ഓപറേഷന് റൂമില്‍ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് റാക് പൊലീസ്, ആംബുലന്‍സ് വിഭാഗം, എയര്‍വിങ് തുടങ്ങി വിവിധ വകുപ്പുകളുടെ യോജിച്ച പ്രവര്‍ത്തനം കുട്ടികള്‍ക്ക് രക്ഷയാവുകയായിരുന്നു. ക്ഷീണിതരായി കണ്ടെത്തിയ ഇവര്‍ക്ക് പ്രഥമശുശ്രൂഷ നല്കിയ ശേഷം റാക് സഖര്‍ ആശുപത്രിയില്‍ തുടര്‍ പരിശോധനക്ക് വിധേയമാക്കി.
അപകടകരമായ പ്രദേശങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിർദേശിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ 999 നമ്പറിലും അന്വേഷണങ്ങള്‍ക്ക് 901 നമ്പറിലും ബന്ധപ്പെടണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.