അമൻ സെന്റർ സേവനങ്ങൾ സായിദ് സിറ്റിയിലേക്ക് മാറ്റി
text_fieldsഅബൂദബി: അൽ ദഫ്രയിലെ അമൻ സെന്റർ പ്രവർത്തനം നിർത്തിയതായി അബൂദബി പൊലീസ്. ഇവിടെ നൽകിയിരുന്ന ലൈസൻസുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ സായിദ് സിറ്റിയിലെ അൽ സലാമ അഡ്നോക് സെന്ററിലേക്ക് മാറ്റി. സമൂഹമാധ്യമങ്ങളിലൂടെയാണ് അബൂദബി പൊലീസ് ഇക്കാര്യം അറിയിച്ചത്.
സർവിസുകൾ സായിദ് സിറ്റിയിലെ സേഫ്റ്റി ബിൽഡിങ് സ്റ്റേഷൻ സെന്ററിലേക്ക് മാറ്റുന്നത് വഴി പരിശോധനാ റൂട്ടുകളിൽ അതോറിറ്റി നടത്തിവന്ന വലിയ വാഹനങ്ങളുടെ പരിശോധനകൾക്ക് തടസ്സമാകില്ലെന്ന് അതോറിറ്റി ഉറപ്പുനൽകി.
സേവനങ്ങൾക്കും ഇടപാടുകൾക്കുമായി വാഹന ഡീലർമാരെ സേഫ്റ്റി ബിൽഡിങ് സ്റ്റേഷൻ സെന്ററിലേക്ക് സ്വാഗതം ചെയ്യുന്നതായും അബൂദബി പൊലീസ് അറിയിച്ചു. ഏറ്റവും മികച്ചതും നൂതനവുമായി സേവനങ്ങൾ നൽകുന്നതു വഴി ഉപഭോക്താക്കളെ സന്തോഷിപ്പിക്കുകയെന്ന അബൂദബി പൊലീസിന്റെ നയവുമായി ബന്ധപ്പെട്ടതാണ് പുതിയ സംരംഭമെന്നും അബൂദബി പൊലീസ് കൂട്ടിച്ചേർത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.