പൊതുമാപ്പ്​ ബോധവത്​കരണത്തിന് ദേരയിൽ ഒത്തുകൂടിയ ദുബൈ കെ.എം.സി.സി

പ്രവർത്തകർ

പൊതുമാപ്പ്: ബോധവത്കരണവുമായി കെ.എം.സി.സി

ദുബൈ: വിസ നിയമലംഘകർക്ക്​ രേഖകൾ നിയമവിധേയമാക്കുന്നതിന്​ അവസരം നൽകുന്ന പൊതുമാപ്പ് ഡിസംബർ 31ന്​ അവസാനിരിക്കെ ബോധവത്കരണവും സഹായവുമായി കെ.എം.സി.സി പ്രവർത്തകർ ദേരയിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി.

ദുബൈ ഇന്ത്യൻ കോൺസൽ ജനറലിന്‍റെ പ്രത്യേക നിർദേശപ്രകാരം ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡന്‍റ്​ കെ.പി.എ. സലാം, സെക്രട്ടറിമാരായ റഈസ് തലശ്ശേരി, അഡ്വ. ഇബ്രാഹിം ഖലീൽ, ജില്ല പ്രസിഡന്‍റ്​ സലാം കന്യപ്പാടി, ജനറൽ സെക്രട്ടറി ടി.ആർ. ഹനീഫ് എന്നിവർ നേതൃത്വം നൽകി. ​

പൊതുമാപ്പ്​ ഉപയോഗപ്പെടുത്താത്തവർ എത്രയും വേഗം നടപടികൾ പൂർത്തീകരിക്കണമെന്ന്​ ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡന്‍റ്​ കെ.പി.എ. സലാം ആവശ്യപ്പെട്ടു. ഇളവ് പ്രയോജനപ്പെടുത്തുന്നവരെ സഹായിക്കുന്നതിനായി സഹായവും കെ.എം.സി.സി വാഗ്ദാനം ചെയ്തു.

സെപ്റ്റംബർ ഒന്നിന്​ ആരംഭിച്ച പൊതുമാപ്പ് ഒക്ടോബർ 31ന്​ അവസാനിക്കേണ്ടതായിരുന്നു. എങ്കിലും പൊതുമാപ്പ് സേവനം തേടുന്നവരുടെ എണ്ണം വർധിക്കുന്നത് കണക്കിലെടുത്ത് ഡിസംബർ 31വരെ നീട്ടുകയായിരുന്നു.

കെ.എം.സി.സി ഹാപ്പിനെസ്​ ടീം അംഗങ്ങളായ അഷറഫ് തോട്ടോളി, കബീർ വയനാട്, ഷാഫി ചെർക്കളം, മുഹമ്മദ് പെർഡാല, അബ്ദുറസാഖ് ബദിയടുക്ക, നൗഫൽ തിരുവനന്തപുരം, സിറാജ് തലശ്ശേരി, ഫാസിൽ കോഴിക്കോട്, അഷറഫ് കോഴിക്കോട്, സി.വി. സഹീർ, മുഹമ്മദ് നിസാർ തുടങ്ങിയവർ സംബന്ധിച്ചു.

Tags:    
News Summary - Amnesty-KMCC with awareness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.