ദുബൈ: യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച രണ്ട് മാസത്തെ പൊതുമാപ്പ് നീട്ടിനല്‍കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് അധികൃതർ. മുന്‍തീരുമാനം അനുസരിച്ച് ഈ മാസം 31ന് പൊതുമാപ്പ് കാലയളവ് അവസാനിക്കും.
അതിനുശേഷം അനധികൃത താമസക്കാരെ പിടികൂടാന്‍ പഴയ രീതിയിലുള്ള പരിശോധനയും പിഴയടക്കമുള്ള ശിക്ഷ നടപടികളും സ്വീകരിക്കുമെന്ന് ആമര്‍ കസ്റ്റമര്‍ ഹാപ്പിനെസ് ഡയറക്ടര്‍ കേണല്‍ സലിം ബിന്‍ അലി അറിയിച്ചു. അനധികൃത താമസക്കാര്‍ ഇനിയും കാത്തുനില്‍ക്കാതെ അവസരം പ്രയോജനപ്പെടുത്തണം.
വിസ നടപടികൾ പൂർത്തീകരിക്കാനായി ദുബൈയിലെ എല്ലാ കേന്ദ്രങ്ങളിലും മികച്ച സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശത്തേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് തിരിച്ചുവരാനുള്ള അവസരവും ഇത്തവണയുണ്ട്. അതിനാല്‍, ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ ആരും മടിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവരുടെ കൃത്യമായ എണ്ണവും മറ്റു വിവരങ്ങളും പൊതുമാപ്പ് അവസാനിക്കുമ്പോള്‍ വ്യക്തമാക്കും. അല്‍ അവീറിലെ സേവന കേന്ദ്രം പൊതുമാപ്പ് തീരുന്നതോടെ പൊളിച്ചുമാറ്റും. പൊതുമാപ്പ് നീട്ടില്ലെന്ന് നേരത്തേയും അധികൃതർ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.