ദുബൈ പൊലീസ്​ ആസ്​ഥാനത്ത് എത്തിയ യു.എ.ഇ വൈസ് ​പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിനെ സ്വീകരിക്കുന്നു 

എക്​സ്​പോ സുരക്ഷക്ക്​ ഡ്രോണുകളും

ദുബൈ: ലോകോത്തര സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്ന ദുബൈ നഗരത്തിൽ കുറ്റകൃത്യങ്ങളും അപകടങ്ങളും ഉണ്ടാകുന്നിടത്ത്​ വേഗത്തിൽ ഇടപെടാൻ​ ഡ്രോണുകൾ വരുന്നു.

യു.എ.ഇ വൈസ്​പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ദുബൈ പൊലീസ്​ ആസ്​ഥാനത്ത്​ നടത്തിയ സന്ദർശനത്തിലാണ്​ പദ്ധതി പ്രഖ്യാപിച്ചത്​. ഒക്​ടോബറിൽ എക്​സ്​പോ 2020 ആരംഭിക്കുന്നതിനോട്​ അനുബന്ധിച്ച്​ നഗരത്തിലുടനീളം '​േഡ്രാൺ ബോക്​സ്​' പദ്ധതി നടപ്പിലാക്കും. ഇതോടെ കുറ്റകൃത്യ, അപകട സ്​ഥലങ്ങളിൽ പൊലീസ്​ ഇടപെടലിന്​ 4.4 മിനിറ്റ്​ എടുത്തിരുന്നത്​ പദ്ധതി നടപ്പിലാകുന്നതോടെ ഒരു മിനിറ്റായി ചുരുങ്ങുമെന്ന്​ ശൈഖ്​ മുഹമ്മദ്​ ട്വിറ്ററിൽ കുറിച്ചു.

മനുഷ്യ ഇടപെടലില്ലാതെ ദുബൈയിലുടനീളം പൊലീസ് പട്രോളിങിന്​ നിയോഗിച്ച നിർമിത ബുദ്ധി സംവിധാനങ്ങളും അദ്ദേഹം അവലോകനം ചെയ്​തു. താമസക്കാരുടെയും പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ മുഴുവൻ സമയം പ്രവർത്തിക്കുന്ന മൂന്നുലക്ഷം കാമറകളും നഗരത്തിൽ പ്രവർത്തിക്കുന്നതായി അദ്ദേഹം വ്യക്​തമാക്കി. ലോകത്തെ സുരക്ഷിത നഗരങ്ങളിലൊന്നായി ദുബൈയെ മാറ്റിയ പൊലീസ് ഉദ്യോഗസ്ഥർക്കും അത്യാധുനിക സംവിധാനങ്ങൾക്കും ശൈഖ്​ മുഹമ്മദ്​ നന്ദിയറിയിച്ചു.

നഗരത്തിൽ പൗരന്മാരും താമസക്കാരും സുരക്ഷിതരായി ജീവിക്കുകയും വിനോദസഞ്ചാരികൾക്ക് മികച്ച യാത്രാനുഭവമുണ്ടാകുകയും നിക്ഷേപകർക്ക്​ നിയമവാഴ്​ചയിൽ വിശ്വാസത്തോടെ ബിസിനസ്​ നടത്താനും സാധിക്കുന്നതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പൊലീസ്​ ആസ്​ഥാനത്തെ സന്ദർശനത്തിൽ വിവിധ സുരക്ഷാസംവിധാനങ്ങൾ ശൈഖ്​ മുഹമ്മദ്​ നോക്കിക്കണ്ടു. 1968ൽ ശൈഖ്​ മുഹമ്മദ്​ ദുബൈ പൊലീസ്​ മേധാവിയായി നിയമിതനായിരുന്നു.

രണ്ട് ​കോടിയിലേറെ സന്ദർശകരെ പ്രതീക്ഷിക്കുന്ന എക്​സ്​പോ 2020 ആറുമാസം നീളുന്ന ആഗോളമേളയാണ്​. 192 രാജ്യങ്ങളിൽനിന്നുള്ള പവലിയനുകളാണ്​ എക്​സ്​പോക്ക്​ ഒരുങ്ങുന്നത്​. മിക്ക ലോകരാജ്യങ്ങളിൽനിന്നും സന്ദർശകർ മേളക്ക്​ ദുബൈയിലെത്തും. ഏറ്റവും മികച്ച അനുഭവമാക്കി എക്​സ്​പോയെ മാറ്റാനാണ്​ സർക്കാർ ശ്രമിക്കുന്നത്​.

Tags:    
News Summary - And drones for expo security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.