ദു​ബൈ കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മുഹമ്മദ് ബിൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദു​ബൈ 10 എ​ക്സ്​ പ​ദ്ധ​തി അ​വ​ലോ​ക​നം ചെ​യ്യു​ന്നു

ദുബൈ 10 എക്സ്​ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്​​ അംഗീകാരം

ദു​ബൈ: എ​മി​റേ​റ്റി​ലെ പൊ​തു​ഗ​താ​ഗ​തം, വ്യോ​മ​യാ​നം, ന​ഗ​രാ​സൂ​ത്ര​ണം, ആ​രോ​ഗ്യ​സു​ര​ക്ഷ തു​ട​ങ്ങി​യ പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലെ വി​ക​സ​നം ല​ക്ഷ്യ​മി​ടു​ന്ന ദു​ബൈ ‘10 എ​സ്​’ പ​ദ്ധ​തി​യു​ടെ മൂ​ന്നാം ഘ​ട്ട​ത്തി​ന്​​​ യു.​എ.​ഇ എ​ക്സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നും ദു​ബൈ കി​രീ​ടാ​വ​കാ​ശി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മുഹമ്മദ് ബിൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം അം​ഗീ​കാ​രം ന​ൽ​കി.

വി​ക​സ​ന രം​ഗ​ത്ത്​ ലോ​ക ഭൂ​പ​ട​ത്തി​ൽ ദു​ബൈ​യെ ഒ​ന്നാ​മ​തെ​ത്തി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന ദു​ബൈ ഫ്യൂ​ച്ച​ർ ഫൗ​ണ്ടേ​ഷ​ന്‍റെ പ​ദ്ധ​തി​യാ​ണ്​ ‘ദു​ബൈ 10 എ​ക്സ്​’. ഫ്യൂ​ച്ച​ർ ഫൗ​ണ്ടേ​ഷ​ന്‍റെ ട്ര​സ്റ്റി ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​ണ്​ ശൈ​ഖ്​ ഹം​ദാ​ൻ. എ​മി​റേ​റ്റി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ യാ​ത്രാ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്തു​ക, തു​ട​ക്ക​ത്തി​ലെ രോ​ഗം നി​ർ​ണ​യി​ക്കാ​ൻ ക​ഴി​യു​ന്ന ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ളെ ശ​ക്​​തി​പ്പെ​ടു​ത്തു​ക, സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ്​ പു​തി​യ പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ.

വ്യ​ത്യ​സ്ത​മാ​യ 33 സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ 120ല​ധി​കം ജീ​വ​ന​ക്കാ​ർ ചേ​ർ​ന്ന്​ വി​ക​സി​പ്പി​ച്ച 79 ആ​ശ​യ​ങ്ങ​ളി​ൽ​നി​ന്ന്​ ഏ​റ്റ​വും മി​ക​ച്ച ആ​ശ​യ​ങ്ങ​ളാ​ണ്​ ദു​ബൈ 10 എ​ക്സ്​ തി​ര​ഞ്ഞെ​ടു​ത്ത​ത്.

വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി 25ഓ​ളം വ​ർ​ക്ക്​​ഷോ​പ്പു​ക​ളും വി​ദ​ഗ്​​ധ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും ഇ​തി​നാ​യി ന​ട​ത്തി​യി​രു​ന്നു. ഗ​താ​ഗ​തം, വ്യോ​മ​യാ​നം, ബ​ഹി​രാ​കാ​ശം, ഊ​ർ​ജം, സു​സ്ഥി​ര​ത, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, വാ​ണി​ജ്യം, ധ​ന​കാ​ര്യം, ആ​രോ​ഗ്യം, സു​ര​ക്ഷ, പൊ​തു​ജ​ന സു​ര​ക്ഷ, സ​മൂ​ഹി​ക സേ​വ​ന​ങ്ങ​ൾ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വി​ക​സ​ന ആ​ശ​യ​ങ്ങ​ളാ​ണ്​ പു​തി​യ പ​ദ്ധ​തി​യി​ൽ​ ഉ​ൾ​പ്പെ​ടു​ന്ന​ത്​.

ഈ ​ആ​ശ​യ​ങ്ങ​ളെ സ​മ​ഗ്ര​മാ​യി വി​ല​യി​രു​ത്തി​യ​ശേ​ഷം ന​ട​പ്പി​ലാ​ക്കു​മെ​ന്ന്​ ശൈ​ഖ്​ ഹം​ദാ​ൻ പ​റ​ഞ്ഞു. ദു​ബൈ​യു​ടെ വി​ക​സ​നം ല​ക്ഷ്യ​മി​ട്ട്​ 2017ൽ ​ദു​ബൈ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ആ​ണ്​ ദു​ബൈ 10 എ​ക്സ്​ സം​രം​ഭം പ്ര​ഖ്യാ​പി​ച്ച​ത്.

Tags:    
News Summary - Approval for the third phase of the Dubai 10X project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.