ഡീഗോ കപ്പുമായി അർജന്‍റീന ഫാൻസ്

ദുബൈ: ലോകകപ്പിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡീഗോ മറഡോണയുടെ നാമധേയത്തിൽ അർജന്‍റീന ഫാൻസ്‌ യു.എ.ഇ സംഘടിപ്പിക്കുന്ന ഡീഗോ കപ്പ്‌-2022 ഇലവൻസ് ഫുട്ബാൾ ടൂർണമെന്‍റ് ഡിസംബർ നാലിന് ഉച്ചക്ക് രണ്ടുമുതൽ ദുബൈ നാദ് അൽ ഷിബായിലെ എസ്സ ഗ്രൂപ് സ്റ്റേഡിയത്തിൽ (നോർത്ത് ലണ്ടൻ കൊളീജിയറ്റ് സ്‌കൂൾ ഗ്രൗണ്ട്) നടക്കും.

കേരള എക്സ്പാറ്റ് ഫുട്ബാൾ അസോസിയേഷന് കീഴിൽ രജിസ്റ്റർ ചെയ്ത മികച്ച ടീമുകളിൽ ആദ്യ എട്ട് റാങ്കിൽ ഉൾപ്പെട്ട ടീമുകൾ പങ്കെടുക്കും. ഐ.എസ്.എൽ, ഐ ലീഗ്, സന്തോഷ് ട്രോഫി ടൂർണമെന്‍റുകളിൽ പന്ത് തട്ടിയ നിരവധി കളിക്കാർ കളത്തിലിറങ്ങും.

Tags:    
News Summary - Argentina fans organize Diego Cup football match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.