ദുബൈ: അർമേനിയ, മാലിദ്വീപ് ഉൾപെടെ ആറ് രാജ്യങ്ങെള അബൂദബി ഗ്രീൻ ലിസ്റ്റിൽനിന്ന് ഒഴിവാക്കി. ഇതോടെ, ഈ രാജ്യങ്ങൾ വഴി അബൂദബിയിലേക്ക് എത്തുന്ന ഇന്ത്യക്കാർ അടക്കമുള്ളവർക്ക് പുതിയ ക്വാറൻറീൻ വേണ്ടിവരും. അർമേനിയക്ക് പുറമെ ആസ്ട്രിയ, ഇസ്രായേൽ, ഇറ്റലി, മാലിദ്വീപ്, യു.എസ്.എ എന്നീ രാജ്യങ്ങളെയും ഗ്രീൻ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതായി ഇത്തിഹാദ് എയർവേസ് അറിയിച്ചു.
നിരവധി ഇന്ത്യക്കാരാണ് അർമേനിയ, മാലിദ്വീപ് വഴി യു.എ.ഇയിലേക്കെത്തുന്നത്. യു.എ.ഇ യാത്ര വിലക്ക് നീക്കിയെങ്കിലും അർമേനിയൻ, മാലിദ്വീപ് പാക്കേജ് നേരത്തെ ബുക്ക് ചെയ്ത പലരും ഇപ്പോഴും അർമേനിയയിലും മാലിദ്വീപിലും ക്വാറൻറീനിൽ കഴിയുന്നുണ്ട്. നേരത്തെ അർമേനിയ, മാലിദ്വീപ് വഴി എത്തിയാൽ ക്വാറൻറീൻ നിർബന്ധമില്ലായിരുന്നു. എന്നാൽ, ഗ്രീൻ ലിസ്റ്റിൽ നിന്നൊഴിവാക്കിയതോടെ ക്വാറൻറീൻ വേണ്ടി വരും. വാക്സിനെടുക്കാത്ത റെസിഡൻറ് വിസക്കാരും സന്ദർശകരും പത്ത് ദിവസം ക്വാറൻറീനിൽ കഴിയണം. അബൂദബി വിമാനത്താവളത്തിലെത്തുേമ്പാൾ പി.സി.ആർ പരിശോധന നടത്തുന്നതിന് പുറമെ ഒമ്പതാം ദിവസവും പരിശോധിക്കണം. അതേസമയം, വാക്സിനെടുത്തവർക്ക് ഏഴ് ദിവസം ക്വാറൻറീൻ മതി.
ആറാം ദിവസം പി.സി.ആർ പരിശോധനയും നടത്തണം. നിലവിൽ 14 ദിവസം അർമേനിയയിലോ മാലിദ്വീപിലോ ക്വാറൻറീനിലിരുന്നവർക്ക് ആകെ 20 ദിവസത്തോളം ക്വാറൻറീനിൽ കഴിയേണ്ട അവസ്ഥയാണ്. നിലവിൽ 28 രാജ്യങ്ങളാണ് ഗ്രീൻ ലിസ്റ്റിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.