Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅർമേനിയയെയും...

അർമേനിയയെയും മാലിദ്വീപി​നെയും ഗ്രീൻ ലിസ്​റ്റിൽനിന്ന്​ ഒഴിവാക്കി

text_fields
bookmark_border
അർമേനിയയെയും മാലിദ്വീപി​നെയും ഗ്രീൻ ലിസ്​റ്റിൽനിന്ന്​ ഒഴിവാക്കി
cancel

ദുബൈ: അർമേനിയ, മാലിദ്വീപ്​ ഉൾപെടെ ആറ്​ രാജ്യങ്ങ​െള അബൂദബി ഗ്രീൻ ലിസ്​റ്റിൽനിന്ന്​ ഒഴിവാക്കി. ഇതോടെ, ഈ രാജ്യങ്ങൾ വഴി അബൂദബിയിലേക്ക്​ എത്തുന്ന ഇന്ത്യക്കാർ അടക്കമുള്ളവർക്ക്​ പുതിയ ​ക്വാറൻറീൻ വേണ്ടിവരും. അർമേനിയക്ക്​ പുറമെ ആസ്​ട്രിയ, ഇസ്രായേൽ, ഇറ്റലി, മാലിദ്വീപ്​, യു.എസ്​.എ എന്നീ രാജ്യങ്ങളെയും ഗ്രീൻ ലിസ്​റ്റിൽ നിന്ന്​ ഒഴിവാക്കിയതായി ഇത്തിഹാദ്​ എയർവേസ്​ അറിയിച്ചു.

നിരവധി ഇന്ത്യക്കാരാണ്​ അർമേനിയ, മാലിദ്വീപ്​ വഴി യു.എ.ഇയിലേക്കെത്തുന്നത്​. യു.എ.ഇ യാത്ര വിലക്ക്​ നീക്കിയെങ്കിലും അർമേനിയൻ, മാലിദ്വീപ്​ പാക്കേജ് നേരത്തെ​ ബുക്ക്​ ചെയ്​ത പലരും ഇപ്പോഴും അർമേനിയയിലും മാലിദ്വീപിലും​ ക്വാറൻറീനിൽ കഴിയുന്നുണ്ട്​. നേരത്തെ അർമേനിയ, മാലിദ്വീപ്​ വഴി എത്തിയാൽ ക്വാറൻറീൻ നിർബന്ധമില്ലായിരുന്നു. എന്നാൽ, ഗ്രീൻ ലിസ്​റ്റിൽ നിന്നൊഴിവാക്കിയതോടെ ക്വാറൻറീൻ വേണ്ടി വരും. വാക്​സിനെടുക്കാത്ത റെസിഡൻറ്​ വിസക്കാരും സന്ദർശകരും പത്ത്​ ദിവസം ക്വാറൻറീനിൽ കഴിയണം. അബൂദബി വിമാനത്താവളത്തിലെത്തു​േമ്പാൾ പി.സി.ആർ പരിശോധന നടത്തുന്നതിന്​ പുറമെ ഒമ്പതാം ദിവസവും പരിശോധിക്കണം. അതേസമയം, വാക്​സിനെടുത്തവർക്ക്​ ഏഴ്​ ദിവസം ക്വാറൻറീൻ മതി.

ആറാം ദിവസം പി.സി.ആർ പരിശോധനയും നടത്തണം. നിലവിൽ 14 ദിവസം അർമേനിയയിലോ മാലിദ്വീപിലോ​ ക്വാറൻറീനിലിരുന്നവർക്ക്​ ആകെ 20 ദിവസത്തോളം ക്വാറൻറീനിൽ കഴിയേണ്ട അവസ്​ഥയാണ്​. നിലവിൽ 28 രാജ്യങ്ങളാണ്​ ഗ്രീൻ ലിസ്​റ്റിലുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaldivesArmeniagreen list
News Summary - Armenia and Maldives removed from green list
Next Story