ഏഷ്യൻ സൈക്ലിങ്​ ചാമ്പ്യൻഷിപ്​: യു.എ.ഇ താരം മിർസക്ക്​ സ്വർണം

അബൂദബി: മ്യാൻമറിൽ നടന്ന ഏഷ്യൻ സൈക്ലിങ്​ ചാമ്പ്യൻഷിപ്പിൽ യു.എ.ഇ ടീം എമിറേറ്റ്​സിന്​ വേണ്ടി യൂസിഫ്​ മിർസ സ്വർണം നേടി. 2017, 2015 വർഷങ്ങളിൽ യു.എ.ഇ ദേശീയ ടീമിന്​ വേണ്ടി മിർസ വെള്ളിമെഡൽ നേടിയിരുന്നു. ആദ്യ പ്രഫഷനൽ ഇമാറാത്തി സൈക്ലിസ്​റ്റ്​ ആയ മിർസ ഒളിമ്പിക്​സിയും യു.സി.​െഎ വേൾഡ്​ ടൂറിലും പ​െങ്കടുത്തിട്ടുണ്ട്​. സ്വർണനേട്ടത്തിൽ താൻ ഏറെ ആഹ്ലാദവാനാണെന്ന്​ മിർസ പറഞ്ഞു.  ഇൗ വിജയം യു.എ.ഇയിലെ യുവ സൈക്ലിസ്​റ്റുകളെ പ്രോത്സാഹിപ്പിക്കുമെന്നുറപ്പാണ്​. സായിദ്​ വർഷം ആചരിക്കുന്ന വേളിയിലെ നേട്ടം സവിശേഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - asian-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.