ദുബൈ: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഓട്ടോമോട്ടിവ് ആഫ്റ്റർ മാർക്കറ്റ് ട്രേഡ് എക്സിബിഷനായ ഓട്ടോമെക്കാനിക്ക ദുബൈയിൽ സമാപിച്ചു. ഡിസംബർ 10നാണ് ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ പ്രദർശനമേള ആരംഭിച്ചത്. 2ാം പതിപ്പിൽ മൂന്ന് ദിവസങ്ങളിലായി 65ലേറെ രാജ്യങ്ങളിൽനിന്നായി 2,228 പ്രദർശകരാണ് പങ്കെടുത്തത്. 56,000 സന്ദർശകരെയാണ് വേൾഡ് ട്രേഡ് സെന്റർ സ്വാഗതംചെയ്തത്.
ഇതുവരെ നടന്നതിൽ വെച്ച് ഏറ്റവും വലുതാണ് ഈ വർഷത്തെ ഓട്ടോമെക്കാനിക്ക ദുബൈ. ഓട്ടോമൊബൈൽ രംഗത്തെ പ്രമുഖരായ പ്രാദേശിക, അന്താരാഷ്ട്ര സ്ഥാപനങ്ങൾ മേളയിൽ തങ്ങളുടെ ഉൽപന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തി. മേഖലയിലെ ഏറ്റവും പുതിയ ട്രെൻഡുകളും നൂതന ആശയങ്ങളും ചർച്ചകളും പ്രദർശനത്തിന് മാറ്റുകൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.