ദുബൈ: ദുബൈ പൊലീസും സ്പോർട്സ് കൗൺസിലും ചേർന്ന് സംഘടിപ്പിച്ച വേൾഡ് ഒബ്സ്റ്റക്ക്ൾ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് സമാപനം. അമേരിക്കൻ യുവ ഓട്ടക്കാരൻ കെയ് ബെക്സ് സ്റ്റാൻഡ് 100 മീറ്റർ ഇനത്തിൽ പുതിയ ലോക റെക്കോഡ് തീർത്ത് ഓവറോൾ ചാമ്പ്യനായി. 23 സെക്കൻഡിലാണ് അദ്ദേഹം 100 മീറ്റർ പൂർത്തിയാക്കിയത്.
ലോകത്തിന്‍റെ 30ഓളം രാജ്യങ്ങളിൽനിന്നായി ആയിരക്കണക്കിന് പ്രഫഷനൽ അത്ലറ്റുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. 100 മീറ്റർ, 1500 മീറ്റർ, 2500 മീറ്റർ, 5000 മീറ്റർ എന്നീ ഇനങ്ങളിലായിരുന്നു മത്സരം. ദുബൈ പൊലീസ് ഓഫിസേഴ്സ് ക്ലബിലും ദുബൈ ഡിസൈൻ ഡിസ്ട്രിക്റ്റിലുമായാണ് റേസ് കോഴ്സ് ഒരുക്കിയിരുന്നത്.
എട്ട് മുതൽ 55 വയസ്സ് വരെയുള്ളവർ ചലഞ്ചിനായി കളത്തിലിറങ്ങി. 200ഓളം തക്കാറ്റോഫ് വളന്റിയർമാരാണ് പരിപാടികൾ നിയന്ത്രിച്ചത്. ക്യാപ്റ്റന്മാരായ സചിൻ, നവനീത്, ജാബിർ, ജീവേഷ്, ഫാത്തിമ, മോസ എന്നിവരാണ് വളന്റിയർമാർക്കുള്ള നിർദേശങ്ങൾ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.