അ​ബൂ​ദ​ബി കാ​സ്രോ​ട്ടാ​ര്‍ കൂ​ട്ടാ​യ്മ ന​ട​ത്തു​ന്ന ഓ​ട്ടോ​റി​ക്ഷ വി​ത​ര​ണ ഉ​ദ്ഘാ​ട​നം മ​ഞ്ചേ​ശ്വ​രം എം.​എ​ല്‍.​എ എ.​കെ.​എം. അ​ഷ്റ​ഫ് നി​ര്‍വ​ഹി​ക്കു​ന്നു

ഭിന്നശേഷിക്കാര്‍ക്ക് ഓട്ടോറിക്ഷ വിതരണം

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി കാ​സ്രോ​ട്ടാ​ര്‍ കൂ​ട്ടാ​യ്മ 2023-24 വ​ര്‍ഷ​ത്തെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ‘ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ക്ക് സ്‌​നേ​ഹ​സ​മ്മാ​നം’ എ​ന്ന പേ​രി​ല്‍ ന​ല്‍കു​ന്ന ഓ​ട്ടോ​റി​ക്ഷ വി​ത​ര​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട ഉ​ദ്ഘാ​ട​നം മ​ഞ്ചേ​ശ്വ​രം എം.​എ​ല്‍.​എ എ.​കെ.​എം. അ​ഷ്റ​ഫ് കാ​സ​ർ​കോ​ട്ട് നി​ര്‍വ​ഹി​ച്ചു. കാ​സ​ർ​​കോ​ട് ജി​ല്ല​യി​ൽ ശാ​രീ​രി​ക പ​രി​മി​തി​ക​ള്‍കൊ​ണ്ട് ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​രി​ല്‍നി​ന്ന് വ​ന്ന അ​പേ​ക്ഷ​ക​രി​ല്‍നി​ന്ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്കാ​ണ് ഓ​ട്ടോ​റി​ക്ഷ​ക​ള്‍ ന​ല്‍കു​ന്ന​ത്. കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ് ആ​ലം​പാ​ടി, എ​ക്‌​സി​ക്യൂ​ട്ടി​വ് മെം​ബ​ര്‍മാ​രാ​യ ന​വാ​സ് ജ​മാ​ക്കോ, അ​ച്ചു ക​ട​വ​ത്ത്, സാ​മൂ​ഹി​ക​പ്ര​വ​ര്‍ത്ത​ക​രാ​യ ശാ​ഹു​ല്‍ ഹ​മീ​ദ് കൊ​ച്ചി, അ​ഷ്റ​ഫ് നാ​ല്‍ത്ത​ടു​ക്ക തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Autorickshaws Distributed for differently abled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.