ഷാർജയിലെ മുഴുവൻ തടവുകാർക്കും ബാങ്ക് അക്കൗണ്ട്

ഷാർജ: തടവുകാർക്ക് കുടുംബത്തോടൊപ്പം ചെലവഴിക്കാൻ അവസരം ഒരുക്കി മാതൃകയായ ഷാർജ, മുഴുവൻ തടവുകാർക്കും ബാങ്ക് അക്കൗണ്ട് ഒരുക്കുന്നു.

രാജ്യത്തിനകത്തും പുറത്തും ഉപയോഗിക്കാൻകഴിയുന്ന ബാങ്ക്​ അക്കൗണ്ടുകളാണ്​ നൽകുകയെന്ന്​ ജയിൽ ഡയറക്​ടർ ജനറൽ ബ്രിഗേഡിയർ അഹ്​മദ് അബ്​ദുൽ അസീസ് ഷുഹൈൽ പറഞ്ഞു.

ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ ഷാർജ പൊലീസ്, ഷാർജ ഇസ്​ലാമിക് ബാങ്കുമായി കരാർ ഒപ്പിട്ടു. അന്താരാഷ്​ട്ര, ദേശീയതലത്തിലെ സുരക്ഷയും നിലവാരവും പാലിക്കുന്ന ഡിജിറ്റൽ ചാനലുകൾ‌ വഴി സാമ്പത്തിക ഇടപാടുകൾ‌ പൂർ‌ത്തിയാക്കാനും പേമെൻറുകൾ‌ നടത്താനും തടവുകാരെയും അവരുടെ കുടുംബങ്ങളെയും ഈ നീക്കം അനുവദിക്കും.

ജയിലധികൃതരെ സമീപിക്കാതെ തടവുകാരുടെ കുടുംബാംഗങ്ങൾക്ക് ഇപ്പോൾ നേരിട്ട് ഈ അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കാം.അക്കൗണ്ടി​െൻറ ഉത്തരവാദിത്തം ഓരോ തടവുകാരനും തന്നെയായിരിക്കും. ജയിൽവകുപ്പിന് ഒരു ബന്ധവുമില്ല. തടവുകാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും സാമ്പത്തിക ഇടപാടുകൾ നടത്താൻ​ പുതിയ സംവിധാനം ലളിതമാക്കിയിട്ടുണ്ടെന്ന് ബ്രിഗേഡിയർ ഷുഹൈൽ പറഞ്ഞു.

മുമ്പ് തടവുകാരുടെ ആവശ്യത്തിനുള്ള പണം സ്ഥാപനത്തെ സമീപിച്ച് നിക്ഷേപിക്കേണ്ടിവന്നിരുന്നു. തടവുകാര​െൻറ കുടുംബം യു‌.എ.ഇക്ക് പുറത്താണെങ്കിൽ, പരിചയമുള്ള ആർക്കെങ്കിലും ഫണ്ട് അയച്ചശേഷമായിരുന്നു തടവുകാർക്ക് ലഭിച്ചിരുന്നത്. ഇത് പലപ്പോഴും ബുദ്ധിമുട്ടുകൾ സൃഷ്​ടിച്ചിരുന്നു. പുതിയ സംവിധാനം ഈ പ്രയാസങ്ങൾ ഇല്ലാതാക്കും.

മതിയായ സൗകര്യങ്ങളുള്ള വിശാലമായ സെല്ലുകളും ഹാളുകളും തടവുകാർക്ക് ജയിലിൽ നിലവിലുണ്ട്​. വൃത്തിയും ആരോഗ്യവും നിലനിർത്തുക എന്നതിന്​ മുൻഗണന നൽകുന്നതി​െൻറ ഭാഗമാണിത്​.

ജയിലിൽ ഓപൺ-ഡോർ പോളിസിയും പ്രവർത്തിക്കുന്നുണ്ട്. തടവുകാർ അഭിമുഖീകരിക്കുന്ന ഏത് പ്രശ്‌നവും ഉദ്യോഗസ്ഥരുമായി സ്വതന്ത്രമായി ചർച്ച ചെയ്യാൻ ഇതിലൂടെ അനുവദിക്കുന്നതായി ബ്രിഗേഡിയർ ഷുഹൈൽ പറഞ്ഞു.ഓരോ സെല്ലിലും ഒരു കാൻറീൻ തുറന്നിട്ടുണ്ട്. ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ദൈനംദിന ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ ഇവിടെനിന്ന്​ വാങ്ങാൻ കഴിയും.

Tags:    
News Summary - Bank accounts for all prisoners in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.