ഷാർജയിലെ മുഴുവൻ തടവുകാർക്കും ബാങ്ക് അക്കൗണ്ട്
text_fieldsഷാർജ: തടവുകാർക്ക് കുടുംബത്തോടൊപ്പം ചെലവഴിക്കാൻ അവസരം ഒരുക്കി മാതൃകയായ ഷാർജ, മുഴുവൻ തടവുകാർക്കും ബാങ്ക് അക്കൗണ്ട് ഒരുക്കുന്നു.
രാജ്യത്തിനകത്തും പുറത്തും ഉപയോഗിക്കാൻകഴിയുന്ന ബാങ്ക് അക്കൗണ്ടുകളാണ് നൽകുകയെന്ന് ജയിൽ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അഹ്മദ് അബ്ദുൽ അസീസ് ഷുഹൈൽ പറഞ്ഞു.
ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ ഷാർജ പൊലീസ്, ഷാർജ ഇസ്ലാമിക് ബാങ്കുമായി കരാർ ഒപ്പിട്ടു. അന്താരാഷ്ട്ര, ദേശീയതലത്തിലെ സുരക്ഷയും നിലവാരവും പാലിക്കുന്ന ഡിജിറ്റൽ ചാനലുകൾ വഴി സാമ്പത്തിക ഇടപാടുകൾ പൂർത്തിയാക്കാനും പേമെൻറുകൾ നടത്താനും തടവുകാരെയും അവരുടെ കുടുംബങ്ങളെയും ഈ നീക്കം അനുവദിക്കും.
ജയിലധികൃതരെ സമീപിക്കാതെ തടവുകാരുടെ കുടുംബാംഗങ്ങൾക്ക് ഇപ്പോൾ നേരിട്ട് ഈ അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കാം.അക്കൗണ്ടിെൻറ ഉത്തരവാദിത്തം ഓരോ തടവുകാരനും തന്നെയായിരിക്കും. ജയിൽവകുപ്പിന് ഒരു ബന്ധവുമില്ല. തടവുകാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും സാമ്പത്തിക ഇടപാടുകൾ നടത്താൻ പുതിയ സംവിധാനം ലളിതമാക്കിയിട്ടുണ്ടെന്ന് ബ്രിഗേഡിയർ ഷുഹൈൽ പറഞ്ഞു.
മുമ്പ് തടവുകാരുടെ ആവശ്യത്തിനുള്ള പണം സ്ഥാപനത്തെ സമീപിച്ച് നിക്ഷേപിക്കേണ്ടിവന്നിരുന്നു. തടവുകാരെൻറ കുടുംബം യു.എ.ഇക്ക് പുറത്താണെങ്കിൽ, പരിചയമുള്ള ആർക്കെങ്കിലും ഫണ്ട് അയച്ചശേഷമായിരുന്നു തടവുകാർക്ക് ലഭിച്ചിരുന്നത്. ഇത് പലപ്പോഴും ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. പുതിയ സംവിധാനം ഈ പ്രയാസങ്ങൾ ഇല്ലാതാക്കും.
മതിയായ സൗകര്യങ്ങളുള്ള വിശാലമായ സെല്ലുകളും ഹാളുകളും തടവുകാർക്ക് ജയിലിൽ നിലവിലുണ്ട്. വൃത്തിയും ആരോഗ്യവും നിലനിർത്തുക എന്നതിന് മുൻഗണന നൽകുന്നതിെൻറ ഭാഗമാണിത്.
ജയിലിൽ ഓപൺ-ഡോർ പോളിസിയും പ്രവർത്തിക്കുന്നുണ്ട്. തടവുകാർ അഭിമുഖീകരിക്കുന്ന ഏത് പ്രശ്‌നവും ഉദ്യോഗസ്ഥരുമായി സ്വതന്ത്രമായി ചർച്ച ചെയ്യാൻ ഇതിലൂടെ അനുവദിക്കുന്നതായി ബ്രിഗേഡിയർ ഷുഹൈൽ പറഞ്ഞു.ഓരോ സെല്ലിലും ഒരു കാൻറീൻ തുറന്നിട്ടുണ്ട്. ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ദൈനംദിന ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ ഇവിടെനിന്ന് വാങ്ങാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.