സ​മ്പ​ന്ന​രാ​യി​രി​ക്കാം, സ​ന്തോ​ഷ​ത്തോ​ടെ​യി​രി​ക്കാം

ചി​ന്തി​ക്കാ​ന്‍ ക​ഴി​വു​ള്ള​യാ​ള്‍ അ​യാ​ളു​ടെ ചി​ന്ത​കൊ​ണ്ട് നേ​ടി​യെ​ടു​ക്കു​ന്ന​തി​നെ​യാ​ണ് സ​മ്പ​ത്ത് എ​ന്നു പ​റ​യു​ന്ന​ത്. അ​ത് പ​ണ​മോ മ​റ്റു ആ​സ്തി​ക​ളോ മാ​ത്ര​മ​ല്ല, ന​ല്ല ബ​ന്ധ​ങ്ങ​ളും അ​നു​ഭ​വ​ങ്ങ​ളും സ​ന്തോ​ഷ​ങ്ങ​ളും കൂ​ടി​യാ​ണ്. സ​മ്പ​ത്ത് അ​ഞ്ചു ത​ര​ത്തി​ലു​ണ്ട് എ​ന്നാ​ണ് പ​റ​യു​ന്ന​ത്

1. പ​ണ​വും മ​റ്റു ആ​സ്തി​ക​ളും

2. ശ​രീ​രം

3. മി​ക​ച്ച ബ​ന്ധ​ങ്ങ​ള്‍

4. മെ​ന്റ​ല്‍ വെ​ല്‍ത്ത്

5. അ​ഡ്വ​ഞ്ച​ര്‍ വെ​ല്‍ത്ത്

ധ​നം നി​ങ്ങ​ള്‍ക്ക് സാ​മ്പ​ത്തി​ക സ്വാ​ത​ന്ത്ര്യം ന​ല്‍കു​ന്നു. നി​ങ്ങ​ളു​ടെ ഒ​രാ​വ​ശ്യ​ത്തി​നും മ​റ്റൊ​രാ​ളു​ടെ സ​ഹാ​യം തേ​ടേ​ണ്ടി വ​രു​ന്നി​ല്ല. നാ​ളെ​യെ​ക്കു​റി​ച്ച് വ​ലി​യ ആ​ശ​ങ്ക​ക​ളി​ല്ലാ​തെ ഇ​ന്ന​ത്തെ ജീ​വി​തം മ​നോ​ഹ​ര​മാ​യി ജീ​വി​ക്കാ​ന്‍ പ​ണ​വും മ​റ്റു ആ​സ്തി​ക​ളും നി​ങ്ങ​ള്‍ക്ക് സ്വാ​ത​ന്ത്ര്യം ന​ല്‍കു​ന്നു. പ​ണം കൂ​ടു​ത​ല്‍ സ​മ്പാ​ദി​ക്കു​ന്ന​തി​ന് ഒ​രേ​യൊ​രു നി​യ​മ​മേ​യു​ള്ളൂ, പ​ണം ന​ഷ്ട​പ്പെ​ടാ​തെ സൂ​ക്ഷി​ക്കു​ക. നി​ങ്ങ​ള്‍ പു​തു​താ​യി എ​ന്ത് സം​രം​ഭ​ത്തി​നി​റ​ങ്ങി​യാ​ലും, പ​ണം എ​വി​ടെ​യെ​ങ്കി​ലും നി​ക്ഷേ​പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചാ​ലും അ​തേ​ക്കു​റി​ച്ച് ന​ന്നാ​യി മ​ന​സ്സി​ലാ​ക്കി മാ​ത്രം പ​ണം വി​നി​യോ​ഗി​ക്കു​ക.

ശ​രീ​ര​മാ​ണ് ഏ​റ്റ​വും വ​ലി​യ സ​മ്പാ​ദ്യം. അ​ത് ന​ഷ്ട​പ്പെ​ട്ടാ​ല്‍ പി​ന്നെ എ​ന്ത് സ​മ്പ​ത്തു​ണ്ടാ​ക്കി​യി​ട്ടും കാ​ര്യ​മി​ല്ല. ശ​രീ​രം ആ​രോ​ഗ്യ​ത്തോ​ടെ​യും വൃ​ത്തി​യോ​ടെ​യും സൂ​ക്ഷി​ക്കു​ക. പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്കാ​നും കൃ​ത്യ​മാ​യ വ്യാ​യാ​മം ചെ​യ്യാ​നും ശ്ര​ദ്ധി​ക്കു​ക. ശ​രി​യാ​യ ജീ​വി​ത​ശൈ​ലി​യാ​ണ് പി​ന്തു​ട​രു​ന്ന​തെ​ന്ന് ഉ​റ​പ്പാ​ക്കു​ക. പു​ക​വ​ലി, മ​ദ്യ​പാ​നം മ​റ്റു ല​ഹ​രി​വ​സ്തു​ക്ക​ള്‍ എ​ന്നി​വ​യി​ല്‍ നി​ന്ന് അ​ക​ലം പാ​ലി​ച്ച് ശ​രീ​ര​ത്തെ ആ​രോ​ഗ്യ​പൂ​ര്‍ണ്ണ​മാ​ക്കി നി​ല​നി​ര്‍ത്തു​ക.

മി​ക​ച്ച ബ​ന്ധ​ങ്ങ​ളാ​ണ് ഒ​രു വ്യ​ക്തി​യു​ടെ മൂ​ല്യം നി​ര്‍ണ്ണ​യി​ക്കു​ന്ന​ത്. കു​ടും​ബ ബ​ന്ധ​ങ്ങ​ളാ​യാ​ലും വ്യ​ക്തി​ബ​ന്ധ​ങ്ങ​ളാ​യാ​ലും സൗ​ഹൃ​ദ​മാ​യാ​ലും ഏ​റ്റ​വും മി​ക​ച്ച​താ​ക്കി നി​ല​നി​ര്‍ത്തു​ന്ന​ത് നി​ങ്ങ​ളു​ടെ വ്യ​ക്തി​ത്വ​മാ​ണ്. നി​ങ്ങ​ളു​ടെ ബ​ന്ധ​ങ്ങ​ള്‍ ന​ല്ല​താ​ണെ​ങ്കി​ല്‍ ജീ​വി​ത​ത്തി​ലു​ട​നീ​ളം നി​ങ്ങ​ള്‍ക്ക് സ്‌​നേ​ഹ​വും പ​രി​ഗ​ണ​ന​യും പി​ന്തു​ണ​യും ല​ഭി​ക്കു​ന്നു. ബ​ന്ധ​ങ്ങ​ളു​ടെ സ്വ​ഭാ​വം നി​ങ്ങ​ളു​ടെ ജീ​വി​ത​നി​ല​വാ​ര​ത്തെ​യും മാ​ന​സി​കാ​രോ​ഗ്യ​ത്തെ​യും ബാ​ധി​ക്കു​ന്ന​താ​ണ്. അ​തി​നാ​ല്‍ എ​ല്ലാ​യ്‌​പ്പോ​ഴും മി​ക​ച്ച ബ​ന്ധ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​നും അ​ത് നി​ല​നി​ര്‍ത്താ​നും മ​ന​പ്പൂ​ര്‍വ​മാ​യ ശ്ര​മം ന​ട​ത്തു​ക.

മാ​ന​സി​കാ​രോ​ഗ്യം മ​റ്റൊ​രു പ്ര​ധാ​ന സ​മ്പ​ത്താ​ണ്. മ​ന​സ്സി​നെ എ​പ്പോ​ഴും സ​ന്തോ​ഷ​വും സ​മാ​ധാ​ന​വു​മു​ള്ള ഒ​ന്നാ​ക്കി നി​ല​നി​ര്‍ത്ത​ണം. അ​സ്വ​സ്ഥ​മാ​യ മ​ന​സ്സി​ല്‍ നി​ന്ന് ഉ​ല്‍പ്പാ​ദ​ന​ക്ഷ​മ​മാ​യ ഒ​ന്നും ത​ന്നെ സം​ഭ​വി​ക്കു​ക​യി​ല്ല. സ​ര്‍ഗാ​ത്മ​ക ചി​ന്ത​ക​ളോ സ​ന്തോ​ഷ​ക​ര​മാ​യ അ​നു​ഭ​വ​ങ്ങ​ളോ ഉ​ണ്ടാ​വു​ക​യി​ല്ല. ഊ​ര്‍ജ്ജ​സ്വ​ല​മാ​യ മൂ​ഡും പോ​സി​റ്റീ​വാ​യ സ​മീ​പ​ന​വും മാ​ന​സി​കാ​രോ​ഗ്യ​ത്തി​ന് ആ​വ​ശ്യ​മാ​ണ്. അ​തി​ന് വേ​ണ്ട​തെ​ല്ലാം ചെ​യ്യാ​ന്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. മ​ന​സ്സി​ന് ഇ​ഷ്ട​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ ചെ​യ്യു​ക, ര​സ​ക​ര​മാ​യ അ​നു​ഭ​വ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ക, ത​നി​ക്കു വേ​ണ്ടി​യും പ്രി​യ​പ്പെ​ട്ട​വ​ര്‍ക്കു വേ​ണ്ടി​യും സ​മ​യം ചെ​ല​വ​ഴി​ക്കു​ക പോ​ലെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ചെ​യ്യു​ന്ന​ത് മ​ന​സ്സി​ന്റെ ആ​രോ​ഗ്യം നി​ല​നി​ര്‍ത്തു​ന്നു.

ഇ​ഷ്ട​പ്പെ​ട്ട വി​നോ​ദ​ങ്ങ​ളും സാ​ഹ​സി​ക​ത​ക​ളും അ​നു​ഭ​വി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​താ​ണ് മ​റ്റൊ​രു സ​മ്പാ​ദ്യം. ഇ​ത് നി​ങ്ങ​ളു​ടെ മാ​ന​സി​കാ​രോ​ഗ്യ​ത്തെ​യും വൈ​കാ​രി​ക സ്ഥി​ര​ത​യെ​യും വ്യ​ക്തി​ത്വ​ത്തെ​യും മി​ക​ച്ച​താ​ക്കി നി​ല​നി​ര്‍ത്തു​ന്നു. എ​ല്ലാ സ​മ്പ​ത്തും നേ​ടു​ന്ന​ത് നി​ങ്ങ​ള്‍ക്ക് ഇ​ഷ്ട​മു​ള്ള കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​നും സ​ന്തോ​ഷ​ത്തോ​ടെ​യി​രി​ക്കാ​നും വേ​ണ്ടി​യാ​യി​രി​ക്ക​ണം. സ​മ്പ​ത്ത് നി​ങ്ങ​ളു​ടെ സ​ന്തോ​ഷ​ത്തി​നും മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നു​മാ​യി​രി​ക്ക​ണം. സ​ന്തോ​ഷ​ത്തി​ന്റെ​യും സ​മ്പ​ത്തി​ന്റെ​യും ഏ​റ്റ​വും വ​ലി​യ ര​ഹ​സ്യം ‘ന​ല്‍കു​ക’ എ​ന്ന​താ​ണ്.

Tags:    
News Summary - Be Rich and Be Happy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.