ഭീ​മ​ൻ ക​പ്പ​ൽ ‘ബ​ർ​ലി​ൻ എ​ക്സ്​​പ്ര​സ്’​ ജ​ബ​ൽ അ​ലി തു​റ​മു​ഖ​ത്ത്​

ദു​ബൈ: ലോ​ക​ത്തെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ക​ണ്ടെ​യ്​​ന​ർ ക​പ്പ​ലു​ക​ളി​ൽ ഒ​ന്നാ​യ ‘ഹ​പാ​ഗ്​ ലോ​യ്​​ഡ്​​സ്​ ബ​ർ​ലി​ൻ എ​ക്സ്​​പ്ര​സ്​’ ക​ന്നി​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ദു​ബൈ​യി​ലെ​ത്തി. ജ​ബ​ൽ അ​ലി തു​റ​മു​ഖ​ത്തെ​ത്തി​യ ക​പ്പ​ലി​ന്​ മി​ക​ച്ച സ്വീ​ക​ര​ണ​മാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കി​യ​ത്. പ​ര​മ്പ​രാ​ഗ​ത സ​മു​ദ്ര​ഗ​താ​ഗ​ത ഇ​ന്ധ​ന​ത്തി​ലും ദ്ര​വീ​കൃ​ത പ്ര​കൃ​തി വാ​ത​ക(​എ​ൽ.​എ​ൻ.​ജി)​ത്തി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ്​ ക​പ്പ​ൽ. 23,600 കണ്ടെയ്​നറുകൾ വഹിക്കാനുള്ള ശേഷിയാണ്​ കപ്പലിനുള്ളത്​. സാധാരണ വലിയ കപ്പലുകൾക്ക്​ 18,000 കണ്ടെയ്​നറുകളുടെ ശേഷിയാണുണ്ടാകാറുള്ളത്​.

വളരെ അപൂർവം കണ്ടെയ്​നർ കപ്പലുകൾക്ക്​ 21,000 കണ്ടെയ്​നറുകളുടെ ശേഷിയും ഉണ്ട്എ​ന്നാ​ൽ ഇ​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ശേ​ഷി​യു​ണ്ടെ​ന്ന​താ​ണ്​ ബ​ർ​ലി​ൻ എ​ക്സ്​​പ്ര​സി​ന്‍റെ സ​വി​ശേ​ഷ​ത. പ​ര​മ്പ​രാ​ഗ​ത സ​മു​ദ്ര ഇ​ന്ധ​ന​ത്തേ​ക്കാ​ൾ കു​റ​ഞ്ഞ കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ൽ നി​ര​ക്കു​ള്ള എ​ൽ.​എ​ൻ.​ജി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ പ​രി​സ്ഥി​തി സൗ​ഹൃ​ദ​പ​ര​വു​മാ​ണ്​ ക​പ്പ​ലെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ജ​ബ​ൽ അ​ലി തു​റ​മു​ഖ​ത്തെ സം​ബ​ന്ധി​ച്ച്​ സു​പ്ര​ധാ​ന​മാ​യ ഒ​രു നാ​ഴി​ക​ക്ക​ല്ലാ​ണ്​ ക​പ്പ​ലി​ന്‍റെ വ​ര​വെ​ന്ന്​ അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ലോ​ക​വ്യാ​പാ​ര രം​ഗ​ത്ത്​ തു​റ​മു​ഖ​ത്തി​ന്‍റെ സ്ഥാ​നം ഉ​യ​ർ​ത്ത​പ്പെ​ടു​ന്ന​തു​മാ​ണി​ത്. നി​ല​വി​ൽ 180 ക​പ്പ​ൽ പാ​ത​ക​ളു​മാ​യി തു​റ​മു​ഖ​ത്തി​ന്​ ബ​ന്ധ​മു​ണ്ട്.

ലോ​ക​ത്താ​ക​മാ​നം 350 കോ​ടി ഉ​പ​ഭോ​ക്​​താ​ക്ക​ളി​ലേ​ക്ക്​ ഇ​തു​വ​ഴി ച​ര​ക്കു​ക​ൾ എ​ത്തി​ക്കാ​നും സാ​ധി​ച്ചി​ട്ടു​ണ്ട്. തു​ട​ർ​ച്ച​യാ​യി കാ​ർ​ഗോ ക​പ്പ​ലു​ക​ൾ​ക്ക്​ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ ആ​ഗോ​ള ത​ല​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളാ​ണ്​ ഡി.​പി വേ​ൾ​ഡ്​ ഒ​രു​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന്​ ഡി.​പി വേ​ൾ​ഡ്​ സി.​ഒ.​ഒ ജൂ​സ്റ്റ്​ ക്രൂ​ജി​ങ്​ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. മേ​ഖ​ല​യി​ൽ ബ​ർ​ലി​ൻ എ​ക്സ്​​പ്ര​സി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം സു​പ്ര​ധാ​ന​മാ​യ തു​റ​മു​ഖ​മാ​ണ്​ ദു​ബൈ​യി​ലേ​തെ​ന്ന്​ ക​പ്പ​ൽ സി.​ഒ.​ഒ ഡോ. ​മ​ക്സി​മി​ലി​യ​ൻ റോ​ത്​​കോ​പ്​​ഫ്​ പ്ര​തി​ക​രി​ച്ചു. ചൈ​ന, ഹോ​ങ്കോ​ങ്, താ​യ്​​വാ​ൻ, സിം​ഗ​പ്പൂ​ർ, സ്​​പെ​യി​ൻ, ബെ​ൽ​ജി​യം, നെ​ത​ർ​ല​ൻ​ഡ്​​സ്, യു.​കെ, ജ​ർ​മ​നി എ​ന്നീ റൂ​ട്ടു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​താ​ണ്​ ക​പ്പ​ൽ.

Tags:    
News Summary - Berlin Express-u.a.e

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.