ഭരത് മുരളി നാടകോത്സവം: ഉദ്‌ഘാടനം 22ന്

അ​ബൂ​ദ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ പ​ന്ത്ര​ണ്ടാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വം ഡി​സം​ബ​ർ 22ന് ​ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. 23 മു​ത​ൽ യു.​എ.​ഇ​യു​ടെ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ നി​ന്നു​ള്ള പ​ത്ത് സ​മി​തി​ക​ൾ 2024 ജ​നു​വ​രി 20 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​യി നാ​ട​ക​ങ്ങ​ൾ അ​ര​ങ്ങി​ലെ​ത്തി​ക്കും. ജ​നു​വ​രി 22ന് ​ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ക്കും. സാ​ജി​ദ് കൊ​ടി​ഞ്ഞി​യു​ടെ സം​വി​ധാ​ന​ത്തി​ൽ ക്രി​യേ​റ്റി​വ് ക്ലൗ​ഡ് അ​ലൈ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന സോ​ർ​ബ എ​ന്ന നാ​ട​കം 23ന് ​ആ​ദ്യ നാ​ട​ക​മാ​യി അ​വ​ത​രി​പ്പി​ക്കും.

ഡി​സം​ബ​ർ 30ന് ​ജീ​വ​ല​ത, 31ന് ​മ​ര​ണ​ക്ക​ളി, ജ​നു​വ​രി ഒ​ന്നി​ന് കെ.​പി. ബാ​ബു​വി​ന്‍റെ പൂ​ച്ച, ആ​റി​ന്​ സോ​വി​യ​റ്റ് സ്റ്റേ​ഷ​ൻ ക​ട​വ്, ഏ​ഴി​ന്​ ടോ​യ്‌​മാ​ൻ, 13ന് ​ട്വി​ങ്കി​ൾ റോ​മാ​സാ​യും പ​ന്ത്ര​ണ്ടു കാ​മു​ക​ന്മാ​രും, 14ന് ​ഭൂ​ത​ങ്ങ​ൾ, 19ന് ​ആ​റാം ദി​വ​സം, അ​വ​സാ​ന ദി​വ​സ​മാ​യ 20ന് ​കാ​മ​മോ​ഹി​തം എ​ന്നീ നാ​ട​ക​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. എ​ല്ലാ ദി​വ​സ​വും രാ​ത്രി എ​ട്ടി​ന്​ നാ​ട​കം ആ​രം​ഭി​ക്കും. കേ​ര​ള​ത്തി​ന് പു​റ​ത്ത് ന​ട​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ നാ​ട​കോ​ത്സ​വ​മാ​ണ് കേ​ര​ള സോ​ഷ്യ​ൽ സെ​ന്റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വം. ഏ​റ്റ​വും മി​ക​ച്ച അ​വ​ത​ര​ണം, മി​ക​ച്ച ര​ണ്ടാ​മ​ത്തെ അ​വ​ത​ര​ണം, മി​ക​ച്ച മൂ​ന്നാ​മ​ത്തെ അ​വ​ത​ര​ണം, സം​വി​ധാ​യ​ക​ന്‍, ന​ട​ന്‍, ന​ടി, ര​ണ്ടാ​മ​ത്തെ ന​ല്ല ന​ട​ന്‍, ര​ണ്ടാ​മ​ത്തെ ന​ല്ല ന​ടി, ബാ​ല​താ​രം, പ്ര​കാ​ശ വി​താ​നം, പ​ശ്ചാ​ത്ത​ല സം​ഗീ​തം, ച​മ​യം, രം​ഗ​സ​ജ്ജീ​ക​ര​ണം എ​ന്നീ പു​ര​സ്‌​കാ​ര​ങ്ങ​ൾ​ക്ക് പു​റ​മെ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​മാ​യി യു.​എ.​ഇ​യി​ല്‍നി​ന്നു​ള്ള ഏ​റ്റ​വും ന​ല്ല സം​വി​ധാ​യ​ക​നും സ​മ്മാ​ന​മു​ണ്ട്.

ഏ​റ്റ​വും മി​ക​ച്ച അ​വ​ത​ര​ണ​ത്തി​ന് 15,000 ദി​ർ​ഹ​വും ര​ണ്ടാ​മ​ത്തെ മി​ക​ച്ച അ​വ​ത​ര​ണ​ത്തി​ന് 10,000 ദി​ർ​ഹ​വും മി​ക​ച്ച മൂ​ന്നാ​മ​ത്തെ അ​വ​ത​ര​ണ​ത്തി​ന് 5000 ദി​ർ​ഹ​വും സ​മ്മാ​ന​മാ​യി ന​ൽ​കും. കൂ​ടാ​തെ മി​ക​ച്ച യു.​എ.​ഇ​യി​ലെ സം​വി​ധാ​യ​ക​ന് 500 ദി​ർ​ഹം സ​മ്മാ​ന​ത്തു​ക ന​ൽ​കും. നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു.​എ.​ഇ​യി​ലെ നാ​ട​ക ര​ച​യി​താ​ക്ക​ൾ​ക്കാ​യി ഏ​കാ​ങ്ക നാ​ട​ക ര​ച​ന മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Bharat Murali Drama Festival: Inauguration on 22

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.