ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം

ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബ​ജ​റ്റി​ന്​ അം​ഗീ​കാ​രം

ദു​ബൈ: ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വാ​ർ​ഷി​ക ബ​ജ​റ്റി​ന്​​ യു.​എ.​ഇ ​ മ​ന്ത്രി​സ​ഭ യോ​ഗത്തിന്റെ അം​ഗീ​കാ​രം. 2025 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്ക്​ 7150 കോ​ടി ദി​ർ​ഹം വ​രു​മാ​ന​വും 7150 കോ​ടി ദി​ർ​ഹം ചെ​ല​വും പ്ര​തീ​ക്ഷി​ക്കു​ന്ന സ​ന്തു​ലി​ത​മാ​യ ജ​ന​റ​ൽ ബ​ജ​റ്റി​നാ​ണ്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

രാ​ജ്യ​ത്തി​ന്‍റെ ദേ​ശീ​യ സ​മ്പ​ദ്​​വ്യ​വ​സ്ഥ​യു​ടെ ക​രു​ത്തും വി​ഭ​വ​ങ്ങ​ളു​ടെ സു​സ്ഥി​ര​ത​യും പ്ര​തി​ഫ​ലി​ക്കു​ന്ന​താ​ണ്​ ബ​ജ​റ്റെ​ന്ന്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു​. 2024ലെ ​ഫെ​ഡ​റ​ൽ ബ​ജ​റ്റ്​ 6,406 കോ​ടി ദി​ർ​ഹ​മാ​യി​രു​ന്നു​. മു​ൻ വ​ർ​ഷ​ത്തെ ബ​ജ​റ്റി​നേ​ക്കാ​ൾ 1.6 ശ​ത​മാ​നം കൂ​ടു​ത​ലാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ൽ, ഈ ​വ​ർ​ഷം പ്ര​ഖ്യാ​പി​ച്ച ബ​ജ​റ്റ്​ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ബ​ജ​റ്റാ​യാ​ണ്​ ക​രു​തു​ന്ന​ത്.

2025 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള ബ​ജ​റ്റി​ൽ സാ​മൂ​ഹി​ക വി​ക​സ​ന​ത്തി​നും പെ​ൻ​ഷ​നു​മാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ തു​ക വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. 39 ശ​ത​മാ​നം. സ​ർ​ക്കാ​ർ കാ​ര്യ​ങ്ങ​ൾ​ക്ക്​ 35.7 ശ​ത​മാ​ന​വും​ മാ​റ്റി​വെ​ച്ചി​ട്ടു​ണ്ട്​. സാ​മൂ​ഹി​ക വി​ക​സ​ന​ത്തി​നാ​യി വി​ല​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്​ 27.859 ശ​ത​കോ​ടി ദി​ർ​ഹ​മാ​ണ്.

ഉ​ന്ന​ത, പൊ​തു വി​ദ്യാ​ഭ്യാ​സ​ത്തി​ന്​ (10.914 ശ​ത​കോ​ടി), ആ​രോ​ഗ്യ സു​ര​ക്ഷ, സ​മൂ​ഹി​ക പ്ര​തി​രോ​ധ സേ​വ​ന​ങ്ങ​ൾ (5.745 ശ​ത​കോ​ടി), സാ​മൂ​ഹി​ക കാ​ര്യ​ത്തി​ന്​ (3.744 ശ​ത​കോ​ടി), പെ​ൻ​ഷ​ൻ (5.709 ശ​ത​കോ​ടി), പൊ​തു സേ​വ​ന​ങ്ങ​ൾ​ (1.746 ശ​ത​കോ​ടി) എ​ന്നി​ങ്ങ​നെ​യാ​ണ്​ നീ​ക്കി​യി​രി​പ്പ്.

സാ​മ്പ​ത്തി​ക നി​ക്ഷേ​പ​ക​ർ​ക്ക്​ 2.864 ശ​ത​കോ​ടി​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, സാ​മ്പ​ത്തി​ക മേ​ഖ​ല എ​ന്നി​വ​ക്കാ​യി 2.581 ശ​ത​കോ​ടി​യും നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്. മ​റ്റ്​ ഫെ​ഡ​റ​ൽ ചെ​ല​വു​ക​ൾ​ക്കാ​യി നീ​ക്കി​വെ​ച്ച​ത്​ 12.624 ശ​ത​കോ​ടി​യാ​ണ്. വ​ര​വും ചെ​ല​വും തു​ല്യ​മാ​കു​ന്ന ബ​ജ​റ്റാ​ണ്​ ഇ​ത്ത​വ​ണ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

യു.​എ.​ഇ​യു​ടെ വ​ള​ർ​ച്ച​യു​ടെ കു​തി​പ്പ്​ ബ​ജ​റ്റി​ൽ പ്ര​ക​ട​മാ​ണ്. എ​ല്ലാ മേ​ഖ​ല​യി​ലും സു​സ്ഥി​ര​മാ​യ വി​ക​സ​നം ല​ക്ഷ്യ​മി​ട്ടു​ള്ള ബ​ജ​റ്റാ​ണി​ത്.

Tags:    
News Summary - Biggest budget in history approved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.