അൽഐൻ: ലോകകപ്പിന് അഭിവാദ്യമർപ്പിച്ച് യു.എ.ഇയിലെ കായിക സംഘടനയായ ബ്ലൂ സ്റ്റാർ അൽഐൻ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. ജൂനിയർ, സബ്ജൂനിയർ, സീനിയർ, ജന്‍റ്സ് വിഭാഗങ്ങളിൽ അരങ്ങേറിയ മത്സരത്തിൽ പുരുഷ വിഭാഗത്തിൽ ജി-7 അൽ ഐൻ ജേതാക്കളായി.
സീനിയർ ബോയ്സ് വിഭാഗത്തിൽ വേൾഡ് ലിങ്ക് മലയാളി സമാജം, ജൂനിയർ വിഭാഗത്തിൽ റിയാൽ ഇന്ത്യൻസ്, സബ്ജൂനിയർ വിഭാഗത്തിൽ അൽ റാബി അൽഐൻ എന്നീ ടീമുകളും ജേതാക്കളായി.
ഇന്ത്യൻ സോഷ്യൽ സെന്‍റർ പ്രസിഡന്‍റ് മുബാറക് മുസ്തഫ, ജനറൽ സെക്രട്ടറി മണികണ്ഠൻ, മറ്റു ഭാരവാഹികൾ, ഇതര സംഘടന നേതാക്കൾ, ബ്ലൂ സ്റ്റാറിന്‍റെ മുതിർന്ന നേതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു. ബ്ലൂ സ്റ്റാർ പ്രസിഡന്‍റ് ആനന്ദ് പവിത്രൻ ഉദ്ഘാടനം ചെയ്തു. ബ്ലൂ സ്റ്റാർ ജനറൽ സെക്രട്ടറി ഹുസൈൻ മാസ്റ്റർ, കായിക വിഭാഗം മേധാവി കോയ മാസ്റ്റർ, സ്പോർട്സ് സെക്രട്ടറി ജുനൈദ് എന്നിവർ ചേർന്ന് നിയന്ത്രിച്ചു.
വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും ഇന്ത്യൻ സോഷ്യൽ സെന്‍റർ ഭാരവാഹികൾ, ബ്ലൂ സ്റ്റാർ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ബ്ലൂ സ്റ്റാർ വനിത വിഭാഗം ടീം എന്നിവർ ചേർന്ന് നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.