അബൂദബി അന്താരാഷ്​ട്ര പുസ്​തകമേളക്ക്​ ഇന്ന്​ തുടക്കം

അബൂദബി: ഇരുപത്തിയെട്ടാമത്​ അബൂദബി അന്താരാഷ്​ട്ര പുസ്​തകമേള അബൂദബി നാഷനൽ എക്​സിബിഷൻ സ​​െൻററിൽ (അഡ്​നെക്​) ബുധനാഴ്​ച തുടങ്ങും. മേയ്​ ഒന്ന്​ വരെ നടക്കുന്ന മേള വെള്ളിയാഴ്​ച ഒഴികെ എല്ലാ ദിവസങ്ങളിലും രാവിലെ ഒമ്പത്​ മുതൽ രാത്രി പത്ത്​ വരെ ആയിരിക്കും. വെള്ളിയാഴ്​ച വൈകുന്നേരം നാല്​ മുതൽ രാത്രി പത്ത്​ വരെയാണ്​ സന്ദർശന സമയം. മേള സന്ദർശിക്കാൻ എ.ഡി.ബി.എഫ്​ വെബ്​സൈറ്റ്​, മൊബൈൽ ആപ്ലിക്കേഷൻ എന്നിവയിലൂടെ ഒാൺലൈൻ രജിസ്​ട്രേഷൻ നടത്താം. അഡ്​നെകിൽ നേരി​െട്ടത്തിയും രജിസ്​റ്റർ ചെയ്യാം.

15 ദിർഹം നൽകിയാൽ പ്രദർശകർക്കും സന്ദർശകർക്കും ഹെൽപ്​ ഡെസ്​കിൽനിന്ന്​ പാർക്കിങ്​ ഡിസ്​കൗണ്ട്​ വൗച്ചർ ലഭിക്കും. പുസ്​തകമേള അവസാനിക്കു​േവാളം അഡ്​നെകിലെ പാർക്കിങ്​ സംവിധാനം ഉപ​േയാപ്പെടുത്താൻ ഇൗ വൗച്ചർ ഉപയോഗിക്കാം. ഇന്ത്യ ഉൾപ്പെടെ 63 രാജ്യങ്ങളിൽനിന്നായി 1350 പ്രദർശകരാണ്​ ഇത്തവണത്തെ പുസ്​തകമേളയിൽ പ​െങ്കടുക്കുന്നത്​. ഇന്ത്യയിൽനിന്ന്​ 14 പ്രസാധക-വിതരണ കമ്പനികൾ പ​െങ്കടുക്കും.

കേപെക്​സിൽ, ഗുഡ്​വിൽ ബുക്​സ്​ ഇൻറർനാഷനൽ, നാഷനൽ ബുക്​ട്രസ്​റ്റ്​, ഡിസ്​കവറി പബ്ലിഷിങ്​ ഹൗസ്​, യൂനിവേഴ്​സൽ ഒാഫ്​സെറ്റ്​സ്​, ഗുഡ്​ വേർഡ്​ ബുക്​സ്​, ബി. ജെയിൻ പബ്ലിഷേഴ്​സ്​, മഞ്​ജുൾ പബ്ലിഷിങ്​ ഹൗസ്​, പ്രിൻറ്​സ്​ പബ്ലിക്കേഷൻസ്​, ഒാം ബുക്​സ്​ ഇൻറർനാഷനൽ, സെഡ്​ ബുക്​സ്-പുസ്​തകം, നഗീൻ പ്രകാശൻ, ഇഗ്​നൈറ്റ്​ സൊലൂഷൻസ്​ ഇന്ത്യ, ഫ്യൂച്ചർ ബുക്​സ്​ എന്നിവയാണ്​ ഇന്ത്യയിൽനിന്ന്​ എത്തുന്നത്​. 35000 ചതുരശ്ര മീറ്റർ വിസ്​തൃതിയിലൊരുക്കുന്ന പുസ്​തകമേളയിൽ 35ലധികം ഭാഷകളിൽനിന്നുള്ള അഞ്ച്​ ലക്ഷം പുസ്​തകങ്ങൾ പ്രദർശിപ്പിക്കും. സാംസ്​കാരിക പരിപാടികളും സെമിനാറുകളും ശിൽപശാലകളും നടക്കും. മേള സന്ദർശിക്കുന്നവർക്കായി ഇലക്​ട്രോണിക്​ കാർഡ്​ ലഭ്യമാക്കും. ഇതുവഴി പുസ്​തകങ്ങൾ ക്രെഡിറ്റായി വാങ്ങാൻ സാധിക്കും. 

Tags:    
News Summary - Book festival-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.