റാ​സ​ൽ​ഖൈ​മ​യി​ൽ​നി​ന്ന്​ ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലേ​ക്ക്​ ബ​സ്​

റാ​സ​ൽ​ഖൈ​മ: ദു​ബൈ​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലേ​ക്ക് പ​രീ​ക്ഷ​ണാ​ർ​ഥം തു​ട​ങ്ങി​യ ബ​സ് സ​ർ​വി​സ് സ്ഥി​ര​മാ​യി തു​ട​രു​മെ​ന്ന് റാ​ക് ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി (റാ​ക്ട) അ​റി​യി​ച്ചു. ക​ഴി​ഞ്ഞ മാ​സം 16നാ​ണ് ട്ര​യ​ൽ റ​ൺ തു​ട​ങ്ങി​യ​ത്. വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ വൈ​കീ​ട്ട് മൂ​ന്നി​നും നാ​ലി​നു​മാ​ണ് റാ​സ​ൽ​ഖൈ​മ​യി​ൽ​നി​ന്ന് ബ​സ് പു​റ​പ്പെ​ടു​ക. രാ​ത്രി 10നും 12​നു​മാ​ണ് തി​രി​കെ യാ​ത്ര. വ​ൺ​വേ ടി​ക്ക​റ്റ് നി​ര​ക്ക് 30 ദി​ർ​ഹ​മാ​ണ്​ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. ‘റാ​ക്​​ബ​സ്​’ ആ​പ്പി​ൽ സീ​റ്റ് ബു​ക്ക് ചെ​യ്യാ​നും ടി​ക്ക​റ്റ് എ​ടു​ക്കാ​നും സൗ​ക​ര്യ​മു​ണ്ട്.

‘റാ​ക്ട’​യും ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി​യും (ആ​ർ.​ടി.​എ) ഗ്ലോ​ബ​ൽ വി​ല്ലേ​ജും ചേ​ർ​ന്നാ​ണ്​ സ​ർ​വി​സ്​ ഒ​രു​ക്കു​ന്ന​ത്. കു​ടും​ബ​ങ്ങ​ള​ട​ക്കം നി​ര​വ​ധി പേ​ർ സ​ന്ദ​ർ​ശി​ക്കു​ന്ന സ്ഥ​ല​മെ​ന്ന നി​ല​യി​ലാ​ണ്​ ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലേ​ക്ക്​ ഗ​താ​ഗ​ത സൗ​ക​ര്യ​​മൊ​രു​ക്കി​യ​തെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. ഇ​ന്‍റ​ർ​സി​റ്റി ബ​സ് സ​ർ​വി​സ് വി​പു​ലീ​ക​രി​ക്കു​ന്ന​തി​നും എ​ല്ലാ​വ​ർ​ക്കും പൊ​തു​ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​നും ല​ക്ഷ്യം​വെ​ച്ചാ​ണ്​ റൂ​ട്ടി​ൽ സ​ർ​വി​സ്​ ആ​രം​ഭി​ച്ച​തെ​ന്ന്​ ‘റാ​ക്ട’ ക്വാ​ളി​റ്റി ആ​ൻ​ഡ് ഓ​പ​റേ​ഷ​ൻ​സ് ക​ൺ​ട്രോ​ൾ വ​കു​പ്പ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഹാ​ശിം ഇ​സ്മാ​ഈ​ൽ പ​റ​ഞ്ഞു.

ദു​ബൈ​ക്കു​ള്ളി​ലെ ബ​ഹു​ജ​ന ഗ​താ​ഗ​ത ശൃം​ഖ​ല സു​ഗ​മ​മാ​ക്കു​ന്ന​തി​നും എ​മി​റേ​റ്റു​ക​ൾ ത​മ്മി​ൽ ഫ​ല​പ്ര​ദ​മാ​യ ബ​ന്ധം സൃ​ഷ്ടി​ക്കു​ന്ന​തും ല​ക്ഷ്യ​മി​ട്ടാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​തെ​ന്ന്​ ആ​ർ.​ടി.​എ ദു​ബൈ ആ​സൂ​ത്ര​ണ, ബി​സി​ന​സ് വി​ക​സ​ന വ​കു​പ്പ്​ ഡ​യ​റ​ക്ട​ർ ആ​ദി​ൽ ശ​ക്​​രി പ​റ​ഞ്ഞു.റാ​സ​ൽ​ഖൈ​മ എ​മി​റേ​റ്റി​ൽ​നി​ന്ന് ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലേ​ക്കു​ള്ള അ​തി​ഥി​ക​ളു​ടെ വ​ര​വ് സു​ഗ​മ​മാ​ക്കു​ന്ന​തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ പു​തി​യ സേ​വ​ന​ത്തി​നാ​യി ‘റാ​ക്ട’, ആ​ർ.​ടി.​എ ദു​ബൈ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ക്കാ​നാ​യ​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ സീ​നി​യ​ർ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ്​ ഇ​സ്​​ഹാ​ഖ്​ പ​റ​ഞ്ഞു.

Tags:    
News Summary - Bus from Ras Al Khaimah to Global Village

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.