ദുബൈ ഗ്ലോബൽ വില്ലേജിലേക്ക്​ ബസ്​ സർവീസ്​ പുനരാരംഭിക്കും

ദുബൈ: വിനോദങ്ങളും ആഘോഷങ്ങളുമായി വീണ്ടും ഗ്ലോബൽ വില്ലേജ്​ തുറക്കുമ്പോൾ സഞ്ചാരികളെ എത്തിക്കാൻ നാലു റൂട്ടുകളിൽ പ്രത്യേക ബസ്​ സർവീസ്​. കഴിഞ്ഞ സീസണുകളിൽ സർവീസ്​ നടത്തിയ ബസുകൾ ഇത്തവണയും മേള തുടങ്ങുന്ന ഒക്​ടോബർ 25മുതൽ നിരത്തിലിറങ്ങുമെന്ന്​ റോഡ്​ ഗാതാഗത അതോറിറ്റി(ആർ.ടി.എ)യാണ്​ പ്രസ്താവനയിൽ അറിയിച്ചത്​. അൽ റാശിദിയ ബസ് സ്റ്റേഷനിൽ നിന്ന് ഒരു മണിക്കൂർ ഇടവേളകളിൽ(റൂട്ട് 102), യൂനിയൻ ബസ് സ്റ്റേഷനിൽ നിന്ന് ഓരോ 40 മിനിറ്റിലും(റൂട്ട്​ 103), അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് ഓരോ മണിക്കൂറിലും(റൂട്ട് 104), മാൾ ഓഫ് എമിറേറ്റ്സ് ബസ് സ്റ്റേഷനിൽ നിന്ന് ഓരോ മണിക്കൂറിലും(റൂട്ട് 104) എന്നിങ്ങനെയാണ്​ സർവീസുകളുണ്ടാവുക.

ഡീലക്സ്​ കോച്ച്​ ബസുകളും സാധാരണ ബസുകളും ഈ സീസണിൽ സർവീസിനായി ഉപയോഗപ്പെടുത്തുമെന്നും റൈഡർമാർക്ക്​ എല്ലാ സൗകര്യങ്ങളും ഉയർന്ന സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്നും ആർ.ടി.എ പ്രസ്താവനയിൽ അവകാശപ്പെട്ടു. വ്യക്തികൾക്കും കുടുംബങ്ങൾക്കും ഗ്ലോബൽ വില്ലേജിലേക്ക്​ അവിസ്മരണീയ യാത്രക്ക്​ സൗകര്യമൊരുക്കുന്ന പദ്ധതി കുറഞ്ഞ ചിലവിൽ മികച്ച വിനോദാവസരം ഒരുക്കുന്നതാണെന്നും അധികൃതർ പറഞ്ഞു. അടുത്ത ചൊവ്വാഴ്ച ആരംഭിച്ച്​ ആറു മാസം നീണ്ടുനിൽക്കുന്ന ഗ്ലോബൽ വില്ലേജ്​ നിരവധി പുതിയ ആകർഷണീയതകളുമായാണ്​ ഇത്തവണ ആസ്വാദകരുടെ മുന്നിലെത്തുന്നത്​.

Tags:    
News Summary - Bus service to Dubai Global Village will resume

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.